സുരക്ഷാ പ്രശ്‌നം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരം മാറ്റിയേക്കാന്‍ സാധ്യത

നവമി പ്രമാണിച്ച് കഴിഞ്ഞവര്‍ഷവും വേദി മാറ്റിയിരുന്നു. അന്ന് കൊല്‍ക്കത്തയും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു മത്സരം.

Kolkata Knight Riders-Lucknow Supergiants match may be postponed due to security concerns

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏപ്രില്‍ ആറിന് കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തിന്റെ വേദി പുനഃനിശ്ചയിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്നൗ സൂപ്പര്‍ ജയന്റ്സും തമ്മിലാണ് അന്ന് മത്സരം. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി പോലീസിന് സുരക്ഷയൊരുക്കാന്‍ പരിമിതിയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വേദി മാറ്റാനുള്ള തീരുമാനം. രാമനവമിയുടെ ഭാഗമായി പശ്ചിമബംഗാളില്‍ ഏതാണ്ട് 20,000 ഘോഷയാത്രകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് ബിജെപി നേതാവ് സുവേന്ദു അധികാരി വ്യക്തമാക്കുന്നത്.

ഇതിനെല്ലാം സുരക്ഷയൊരുക്കേണ്ട ചുമതല പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്നേഹാശിഷ് ഗാംഗുലി സിറ്റി പോലീസുമായി ചര്‍ച്ചകള്‍ നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. രാമനവമി പ്രമാണിച്ച് കഴിഞ്ഞവര്‍ഷവും വേദി മാറ്റിയിരുന്നു. അന്ന് കൊല്‍ക്കത്തയും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരുന്നു മത്സരം.

Latest Videos

ബുമ്രയെ കുറിച്ച് ജയവര്‍ധനെ

ബുമ്രയുടെ തിരിച്ചുവരവിനെ കുറിച്ച് വ്യക്തതയില്ലാത്ത രീതിയിലാണ് ജയവര്‍ധനെ സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍...  ''ജസ്പ്രിത് ബുമ്ര എന്‍സിഎയിലാണിപ്പോള്‍. അദ്ദേഹത്തിന് എപ്പോള്‍ തിരിച്ചെത്താനാവുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. ഇപ്പോള്‍ എല്ലാം നല്ല രീയിയില്‍ പോകുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തില്‍ വലിയ പുരോഗതിയുണ്ട്. ബുമ്ര അഭാവത്തില്‍ കുറച്ച് കാര്യങ്ങള്‍ പരീക്ഷിച്ചുനോക്കണം. ബുമ്ര ഇല്ലാത്തത് പരീക്ഷണങ്ങള്‍ നടത്താന്‍ ടീമിനെ നിര്‍ബന്ധിതമാക്കുന്നു.'' മഹേല വ്യക്തമാക്കി.

മുംബൈയുടെ രണ്ടാം മത്സരം മാര്‍ച്ച് 29 ന് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ്. 31ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് അവരുടെ ആദ്യ ഹോം മത്സരം, ആ മത്സരത്തിന് ബുമ്ര ലഭ്യമാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പക്ഷേ ഉറപ്പില്ല. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് ജസ്പ്രിത് ബുമ്ര. ടീമിന് വേണ്ടി 133 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണലിലും താരം മുംബൈക്കായി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. 6.48 എക്കണോമിയില്‍ പന്തെറിഞ്ഞ് 20 വിക്കറ്റെടുത്തിരുന്നു ബുമ്ര. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ താരം മൂന്നാമനായിരുന്നു. എന്തായാലും ബുമ്രയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും. 

vuukle one pixel image
click me!