എയ്ഡന്‍ മാര്‍ക്രമിന്റെ (1) വിക്കറ്റാണ് ലക്‌നൗവിന് നഷ്ടമായത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്.
ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മികച്ച തുടക്കം. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മറുപടി ബാറ്റിംഗ് ആരംഭിച്ച ലക്‌നൗ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. മിച്ചല്‍ മാര്‍ഷ് (16 പന്തില്‍ 25), നിക്കോളാസ് പുരാന്‍ (16 പന്തില്‍ 44) എന്നിവരാണ് ക്രീസില്‍. എയ്ഡന്‍ മാര്‍ക്രമിന്റെ (1) വിക്കറ്റാണ് ലക്‌നൗവിന് നഷ്ടമായത്. മുഹമ്മദ് ഷമിക്കാണ് വിക്കറ്റ്. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് (47) മികച്ച പ്രകടനം പുറത്തെടുത്തു. അനികേത് വര്‍മ (36), നിതീഷ് കുമാര്‍ റെഡ്ഡി (32) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഷാര്‍ദുല്‍ താക്കൂര്‍ ലക്‌നൗവിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു ഹൈദരാബാദിന്. മൂന്നാം ഓവറില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഷാര്‍ദുലിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കി അഭിഷേക് ശര്‍മ (6) ആദ്യം മടങ്ങി. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ ഇഷാന്‍ കിഷന്‍ (0) വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കി. തുടര്‍ന്ന് ഹെഡ് - നിതീഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരുടേയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ ഹെഡിനെ ബൗള്‍ഡാക്കി പ്രിന്‍സ് യാദവ് ലക്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി.
തമീം ഇഖ്ബാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, താരം അപകടനില തരണം ചെയ്തു
തുടര്‍ന്ന് ക്രീസിലെത്തിയത് ഹെന്റിച്ച് ക്ലാസന്‍. നിതീഷിനൊപ്പം ചേര്‍ന്ന് ക്ലാസന്‍ മറ്റൊരു കൂട്ടൂകെട്ട് കൂടി ഉണ്ടാക്കികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തി. 12-ാം ഓവറിലന്റെ അവസാന പന്തില്‍ ക്ലാസന്‍ (17 പന്തില്‍ 26) റണ്ണൗട്ടായി. 14-ാം ഓവറില്‍ നിതീഷും മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. തുടര്‍ന്നെത്തിയ അനികേതാണ് സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്. അഭിനവ് മനോഹര്‍ (2) നിരാശപ്പെടുത്തിയപ്പോള്‍. നാല് പന്തില്‍ 18 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സ് സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മുഹമ്മദ് ഷമിയാണ് (1) പുറത്തായ മറ്റൊരു താരം ഹര്‍ഷല്‍ പട്ടേല്‍ (12), സിമാര്‍ജീത് സിംഗ് (3) പുറത്താവാതെ നിന്നു. ഒരു മാറ്റവുമായിട്ടാണ് ലക്നൗ ഇറങ്ങുന്നത്. ഷഹ്ബാസ് അഹമ്മദിന് പകരം ആവേശ് ഖാന്‍ ടീമിലെത്തി. ഹൈദരാബാദ് മാറ്റമൊന്നും വരുത്തിയിട്ടില്ല.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: എയ്ഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, ഋഷഭ് പന്ത് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, ആയുഷ് ബഡോണി, ശാര്‍ദുല്‍ താക്കൂര്‍, രവി ബിഷ്‌നോയ്, അവേഷ് ഖാന്‍, ദിഗ്വേഷ് രതി, പ്രിന്‍സ് യാദവ്.