ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു, ഇഷാൻ കിഷൻ ടീമിൽ; സഞ്ജു സാംസണ്‍ ടീമിലില്ല

By Web TeamFirst Published Sep 24, 2024, 5:43 PM IST
Highlights

റുതുരാജ് ഗെയ്ക്‌വാദ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ നായകന്‍. ദുലീപ് ട്രോഫിയില്‍ കളിച്ച അഭിമന്യു ഈശ്വരനാണ് വൈസ് ക്യാപ്റ്റന്‍.

മുംബൈ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ അ‍ഞ്ച് വരെ ലഖ്നോ ഏക്നാ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇറാനി ട്രോഫി മത്സരത്തില്‍ രഞ്ജി ട്രോഫി ചാംപ്യന്‍മാരായ മുംബൈ ആണ് റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്‍റെ എതിരാളികള്‍.

റുതുരാജ് ഗെയ്ക്‌വാദ് ആണ് റെസ്റ്റ് ഓഫ് ഇന്ത്യയുടെ നായകന്‍. ദുലീപ് ട്രോഫിയില്‍ കളിച്ച അഭിമന്യു ഈശ്വരനാണ് വൈസ് ക്യാപ്റ്റന്‍. ദുലീപ് ട്രോഫിയില്‍ കളിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ടീമിലിടം നേടിയെങ്കിലും ഇന്ത്യ ഡിക്കായി സെഞ്ചുറിയുമായി തിളങ്ങിയ മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല. ദുലീപ് ട്രോഫിക്കുള്ള ടീമിലും സഞ്ജുവിനെ ആദ്യം പരിഗണിച്ചിരുന്നില്ല. ഇഷാന്‍ കിഷന് പരിക്കേറ്റതോടെയാണ് സഞ്ജുവിനെ ടീമിലെടുത്തത്.

Latest Videos

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലെങ്കിലും അവനെ കളിപ്പിക്കണം, പകരം ഒഴിവാക്കേണ്ട പേരുമായി മഞ്ജരേക്കര്‍

ദുലീപ് ട്രോഫിയില്‍ കളിച്ച രണ്ട് മത്സരങ്ങളിലെ നാലു ഇന്നിംഗ്സുകളിലായ 5, 40, 106, 45 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്‍റെ പ്രകടനം. ഇഷാന്‍ കിഷനാകട്ടെ ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയെങ്കിലും(111), പിന്നീട് 1, 5,17 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനെയും വിക്കറ്റ് കീപ്പറായി ടീമിലെടുത്തിട്ടുണ്ട്.

27ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിലുള്ള യാഷ് ദയാലും റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലുണ്ട്. ടെസ്റ്റ് പരമ്പരക്കുള്ള ടീമിലുള്ള സര്‍ഫറാസ് ഖാന്‍ പ്ലേയിംഗ് ഇലവനിലെത്തിയില്ലെങ്കില്‍ ഇറാനി ട്രോഫിയില്‍ മുംബൈക്കായി കളിക്കും. ധ്രുവ് ജുറെലും യാഷ് ദയാലും സര്‍ഫറാസ് ഖാനും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ഇല്ലെങ്കില്‍ മാത്രമാകും ഇറാനി ട്രോഫിയില്‍ കളിക്കുകയെന്ന് സെലക്ടര്‍മാര്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ദുലീപ് ട്രോഫിയില്‍ തിളങ്ങിയ മാനവ് സുതാര്‍, സാരാന്‍ശ് ജെയിന്‍, റിക്കി ഭൂയി ദേവ്ദത്ത് പടിക്കല്‍ എന്നിവരും ടീമിലെത്തി.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ വീണ്ടും മാറ്റം; മൂന്നാം സ്ഥാനത്തേക്ക് കയറി ശ്രീലങ്ക

ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീം: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), അഭിമന്യു ഈശ്വരൻ (വൈസ് ക്യാപ്റ്റൻ), സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), മാനവ് സുതാർ, സരൻഷ് ജെയിൻ, പ്രസീദ് കൃഷ്ണ, മുകേഷ് കുമാർ, യാഷ് ദയാൽ, റിക്കി ഭുയി, ശാശ്വത് റാവത്ത്, ഖലീൽ അഹമ്മദ്, രാഹുൽ ചാഹർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!