പാകിസ്ഥാനെ കൊണ്ട് കൂട്ടിയാല്‍ കൂടില്ല, ടെസ്റ്റ് കളിക്കാന്‍ ഇന്ത്യക്കറിയാം! മുന്‍ പാക് താരത്തിന്‍റെ വിമര്‍ശനം

By Web Team  |  First Published Sep 23, 2024, 10:17 PM IST

പ്രധാനമായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെയാണ് അദ്ദേഹം സംസാരിക്കുന്നത്.


ഇസ്ലാമാബാദ്: പാകിസ്ഥാനെ തുരത്തിയാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കാനെത്തിയത്. പാകിസ്ഥാനെ അവരുടെ മണ്ണില്‍ 2-0 തോല്‍പ്പിച്ച ആത്മവിശ്വാസം ബംഗ്ലാദേശിനുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ അത് വിലപ്പോയില്ല. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തന്നെ 280 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം മത്സരത്തില്‍ അറിയാന്‍ കഴിയുമായിരുന്നു. ഇന്ത്യയുടെ ഓള്‍റൗണ്ട് പ്രകടനത്തിന് മുന്നില്‍ അഫ്ഗാന്‍ വീഴുകയായിരുന്നു.

ഇപ്പോള്‍ പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് അവരുടെ മുന്‍ താരം ബാസിത് അലി. പ്രധാനമായും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെയാണ് അദ്ദേഹം സംസാരിക്കുന്നത്. ബാസിതിന്റെ വാക്കുകള്‍... ''ചെന്നൈയില്‍ ഒരുക്കിയ പിച്ചിലേക്ക് നോക്കൂ. പിച്ച് സ്പിന്നിനെ പിന്തുണക്കുമെന്ന് മനസ്സിലാക്കി ഇന്ത്യ രണ്ടു സ്‌പെഷലിസ്റ്റ് സ്പിന്നര്‍മാരെ കളിപ്പിച്ചു. അത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുകയും ചെയ്തു. മത്സരത്തില്‍ ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് നേടി. ആര്‍ അശ്വിന്‍ ആറും രവീന്ദ്ര ജഡേജ അഞ്ചും വിക്കറ്റുകളെടുത്തു. മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇങ്ങനെ മൊത്തം 20 വിക്കറ്റുകള്‍. അതുകൊണ്ടു തന്നെ എല്ലാ ക്രെഡിറ്റും പിച്ച് ക്യൂറേറ്റര്‍മാര്‍ക്കാണ്. നമ്മളെപ്പോലെയല്ല, ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള പിച്ചുകള്‍ എങ്ങനെ ഒരുക്കണമെന്ന് അവര്‍ക്കറിയാം. ദേഷ്യമാണ് വരുന്നത്, ഞാന്‍ കൂടുതല്‍ സംസാരിക്കാനില്ല.'' ബാസിത് പറഞ്ഞു.

Latest Videos

രോഹിത്തും കോലിയും വിരമിച്ചു, ഇനിയെങ്കിലും സഞ്ജുവിനെ ഉപയോഗിക്കൂ! മലയാളി താരത്തെ കുറിച്ച് സ്റ്റുവര്‍ട്ട് ബിന്നി

ബംഗ്ലാദേശിനെതിരായ ജയത്തോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിരുന്നു ഇന്ത്യ. ബംഗ്ലാദേശിനെതിരായ ജയത്തോടെ 10ല്‍ ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ഇന്ത്യ 71.67 വിജയശതമാനവും 86 പോയന്റുമായാണ് ഒന്നാം സ്ഥാനം ഉറപ്പാക്കിയത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി 12 ടെസ്റ്റുകള്‍ കളിച്ച ഓസ്‌ട്രേലിയ എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 62.50 വിജയശതമാനവും 90 പോയന്റുമായി രണ്ടാം സ്ഥാനത്താണ്.

click me!