ബംഗ്ലാദേശിനെതിരെ ടി20യില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു! ഇഷാന്‍ കിഷനേയും രാഹുലിനേയും പരിഗണിച്ചേക്കില്ല

By Web TeamFirst Published Sep 23, 2024, 9:15 PM IST
Highlights

ദുലീപ് ട്രോഫിയിലെ ഫോമാണ് സഞ്ജുവിന് ഗുണം ചെയ്യുക. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി രണ്ട് മത്സരം കളിച്ച സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

മുംബൈ: ബംഗ്ലദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ സ്ഥാനമുറപ്പിച്ച് സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായേക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും കളിക്കുക. ഒക്ടോബര്‍ ആറിന് ഗ്വാളിയോറിലാണ് ആദ്യ ടി20. രണ്ടാം ടി20 ഒമ്പതിന് ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കും. 12ന് നടക്കുന്ന മൂന്നാം ടി20ക്ക് ഹൈദരാബാദ് വേദിയാവും. ടി20യില്‍ റിഷഭ് പന്തിന് വിശ്രമം നല്‍കിയേക്കും. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റില്‍ പന്ത് കളിച്ചിരുന്നു. രണ്ടാം ടെസ്റ്റിലും താരത്തിന് സ്ഥാനമുറപ്പാണ്. പിന്നീട് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയും മുന്നിലുള്ളതിനാല്‍ പന്തിന് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കും. 

ഇതോടെ പ്രധാന വിക്കറ്റ് കീപ്പറായി തന്നെ സഞ്ജു ടീമിലുണ്ടാകുമെന്നാണ് ഉറപ്പായി. ദുലീപ് ട്രോഫിയിലെ ഫോമാണ് സഞ്ജുവിന് ഗുണം ചെയ്യുക. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി രണ്ട് മത്സരം കളിച്ച സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 196 റണ്‍സാണ് സഞ്ജു നേടിയത്. ഇന്ത്യ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. ഇന്ത്യ ബിക്കെതി നേടിയ 106 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 45 റണ്‍സും സഞ്ജു നേടിയിരുന്നു. ഇന്ത്യ എയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ 5 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം ഇന്നിംഗ്‌സില്‍ 45 റണ്‍സ് നേടി. റണ്‍സ് വേട്ടക്കാരില്‍ ഏഴാം റാങ്കിലാണ് താരം. 

Latest Videos

ഇഷാന്‍ കിഷന് പരിക്കേറ്റപ്പോഴാണ് സഞ്ജുവിന് ദുലീപ് ട്രോഫി കളിക്കാനുള്ള അവസരം നല്‍കിയത്. പിന്നീട് പരിക്ക് മാറി തിരിച്ചെത്തിയ ഇഷാന്‍ കിഷന്‍ രണ്ട് മത്മസരങ്ങളില്‍ നിന്ന് 134 റണ്‍സാണ് നേടിയത്. 111 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സഞ്ജുവിനോളം മികച്ച പ്രകടനം പുറത്തെടുത്ത മറ്റു വിക്കറ്റ് കീപ്പര്‍മാരില്ല. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴയാന്‍ സെലക്റ്റര്‍മാര്‍ക്ക് സാധിച്ചേക്കില്ല. ഇതിനിടെ സഞ്ജു ഇറാനി ട്രോഫി കളിച്ചേക്കുമെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ഇപ്പൊ എങ്ങനെണ്ട്, റിവ്യൂ എടുക്കാന്‍ പറഞ്ഞതല്ലേ? രോഹിത്തിന് പരിഹസിച്ച് റിഷഭ് പന്ത് - വീഡിയോ

ഒക്ടോബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഇറാനി ട്രോഫി. രഞ്ജി ട്രോഫി ചാംപ്യന്മാരായ മുംബൈയും റെസ്റ്റ് ഓഫ് ഇന്ത്യയുമാണ് ഇറാനി ട്രോഫിയില്‍ നേര്‍ക്കുനേര്‍ വരിക. സഞ്ജു റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതയേറെയാണ്. അങ്ങനെയെങ്കില്‍ ബംഗ്ലാദേശിനെതിരെ ആദ്യ ടി20യില്‍ നിന്ന് സഞ്ജുവിനെ മാറ്റി അവസാന രണ്ട് മത്സരങ്ങള്‍ കളിപ്പിച്ചേക്കാം. അതുമല്ലെങ്കില്‍ ഇഷാന്‍ കിഷനെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തും. സഞ്ജു ബംഗ്ലാദേശിനെതിരായ ടി20 ടീമിലേക്കും.

ബംഗ്ലാദേശിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍) റിങ്കു സിംഗ്, റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, യുസ്വേന്ദ്ര ചാഹല്‍, മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിംഗ്.

click me!