ഒറ്റയ്ക്ക് മത്സരഫലം മാറ്റാന്‍ കഴിവുള്ള താരം ഇന്ത്യന്‍ ടീമിലുണ്ട്! പേരെടുത്ത് പറഞ്ഞ് പാറ്റ് കമ്മിന്‍സ്

By Web Team  |  First Published Sep 24, 2024, 12:52 PM IST

പരമ്പരയ്ക്ക് മുമ്പ് ഇരു ടീമുകളെ കുറിച്ചും സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്.


മെല്‍ബണ്‍: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 22നാണ് ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരയ്ക്ക് തുടക്കമാവുക. 2014ന് ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല. ഹാട്രിക്ക് പരമ്പര നേട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഓസ്ട്രേലിയ തിരിച്ചുവരവിനും ശ്രമത്തിനും. പരമ്പരയ്ക്ക് മുമ്പ് ഇരു ടീമുകളെ കുറിച്ചും സംസാരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ്. രണ്ട് ടീമിലും മത്സരഫലം ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ കഴിയുന്ന താരങ്ങളുണ്ടെന്നാണ് കമ്മിന്‍സ് പറയുന്നത്.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ കുറിച്ചും കമ്മിന്‍സ് പറയുന്നുണ്ട്. കമ്മിന്‍സിന്റെ വാക്കുകള്‍... ''ഒറ്റയ്ക്ക് മത്സരം കൊണ്ടുപോവാന്‍ കെല്‍പ്പുള്ള താരങ്ങള്‍ എല്ലാ ടീമിലുമുണ്ട്. ഓസീസ് ടീമില്‍ ട്രാവിസ് ഹെഡിനും മിച്ചല്‍ മാര്‍ഷിനും ആ കഴിവുണ്ട്. ഇവര്‍ രണ്ട് പേര്‍ക്കും ആക്രമണ ശൈലിയില്‍ കളിക്കാന്‍ സാധിക്കും. മറ്റൊരാള്‍ പെട്ടന്ന് പുറത്തായാല്‍, അതിനെ മറികടക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ഇത്തരത്തിലുള്ള ഒരു താരത്തിന് സാധിക്കും.'' കമ്മിന്‍സ് പറഞ്ഞു.

Latest Videos

പാകിസ്ഥാനെ കൊണ്ട് കൂട്ടിയാല്‍ കൂടില്ല, ടെസ്റ്റ് കളിക്കാന്‍ ഇന്ത്യക്കറിയാം! മുന്‍ പാക് താരത്തിന്‍റെ വിമര്‍ശനം

പന്തിനെ കുറിച്ച് കമ്മിന്‍സ് പറഞ്ഞതിങ്ങനെ... ''പന്തിനെ പോലെയുള്ള ഒരു താരത്തിന് അസാധാരണമായ ഷോട്ടുകള്‍ കൊണ്ട് മത്സരഫലം മാറ്റാന്‍ സാധിക്കും. കോപ്പിബുക്ക് ശൈലിയില്‍ നിന്ന് മാറി വ്യത്യാസമുള്ള ഷോട്ടുകളാണ് പന്ത് കളിക്കുന്നത്. ഇപ്പോള്‍ വ്യത്യസ്തമായ ഷോട്ടുകള്‍ കൊണ്ടുവരാന്‍ മിക്ക താരങ്ങള്‍ പഠിച്ചുകഴിഞ്ഞു. എന്നാല്‍ പന്തിന് അത്തരം ഷോട്ടുകള്‍ കൂടുതല്‍ കളിക്കാന്‍ സാധിക്കുന്നു. പന്തിന് ഇതേ ശൈലി തുടരാന്‍ സാധിക്കട്ടെ.'' കമ്മിന്‍സ് പറഞ്ഞു.

കാറപകടത്തിന് ശേഷം റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിരുന്നു. ചെന്നൈയില്‍ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ പന്ത് സെഞ്ചുറി നേടുകയും ചെയ്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പന്ത് 109 റണ്‍സാണ് നേടിയത്.

click me!