ലേലത്തിൽ പങ്കെടുക്കാൻ പത്ത് ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടത്. ഈ തുക തിരിച്ച് നൽകില്ല. രണ്ടായിരം കോടി രൂപയാണ് ടീമിന്‍റെ അടിസ്ഥാന വില.
മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്തമാസം പതിനേഴിന് നടക്കും. ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാനുള്ള തീയതി ഈമാസം ഇരുപത്തിയൊന്നാണ്. അപേക്ഷകരിൽ നിന്ന് ലേലത്തിന് യോഗ്യരായവരെ ഒക്ടോബർ അഞ്ചിന് പ്രഖ്യാപിക്കും. വാർഷിക വരുമാനം മൂവായിരം കോടി രൂപയിൽ അധികമുള്ള കമ്പനികൾക്ക് ലേലത്തിൽ പങ്കെടുക്കാം.
ലേലത്തിൽ പങ്കെടുക്കാൻ പത്ത് ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടത്. ഈ തുക തിരിച്ച് നൽകില്ല. രണ്ടായിരം കോടി രൂപയാണ് ടീമിന്‍റെ അടിസ്ഥാന വില. അഹമ്മദാബാദ് ആസ്ഥാനമായി ഗൗതം അദാനിയും ലക്നൗ ആസ്ഥാനമായി
സഞ്ജീവ് ഗോയങ്കയും പുതിയ ടീമുകൾ സ്വന്തമാക്കുമെന്നാണ് സൂചന. സഞ്ജീവ് ഗോയങ്ക നേരത്തേ പൂനെ ടീമിന്റെ ഉടമസ്ഥാനായിരുന്നു.
undefined
2022ലെ സീസണ്‍ മുതലാവും പുതിയ ടീമുകള്‍ കളത്തിലിറങ്ങുക. പുതിയ രണ്ട് ടീമുകള്‍ കൂടി വരുന്നതോടെ അടുത്ത സീസണില്‍ ഐപിഎല്ലില്‍ മെഗാ താരലേലം നടക്കം. നിശ്ചിത കളിക്കാരെ മാത്രമാകും ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുക. ഐപിഎല്ലിന്‍റെ ഈ സീസണിലെ രണ്ടാം പാദ മത്സരങ്ങള്‍ 19 മുതല്‍ ദുബായില്‍ ആരംഭിക്കും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.