എട്ട് കളിയിൽ ആറിലും ജയവും 12 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്
അബുദാബി: യുഎഇയില്‍ ഐപിഎൽ പതിനാലാം സീസണിലെ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഡൽഹി ക്യാപിറ്റൽസാണ് പ്രധാന ശ്രദ്ധാകേന്ദ്രം. സീസണിലെ ഏറ്റവും സന്തുലിത ടീമുകളിലൊന്നാണ് ഡൽഹി ക്യാപിറ്റൽസ്.
എട്ട് കളിയിൽ ആറിലും ജയവും 12 പോയിന്റുമായി ഒന്നാംസ്ഥാനത്താണ് ഡൽഹി ക്യാപിറ്റൽസ്. ജൈത്രയാത്ര തുടരാനാണ് ആദ്യ കിരീടം സ്വപ്‌നം കാണുന്ന ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. പരിക്കിൽ നിന്ന് മുക്തനായ ശ്രേയസ് അയ്യരും കുടുംബ കാരണങ്ങളാൽ ആദ്യഘട്ടത്തിൽ നിന്ന് വിട്ടുനിന്ന ആർ അശ്വിനും കൂടി തിരിച്ചെത്തുമ്പോൾ റിക്കി പോണ്ടിംഗ് തന്ത്രമോതുന്ന ഡൽഹി അതിശക്തരാണ്. ശ്രേയസ് തിരിച്ചെത്തിയെങ്കിലും റിഷഭ് പന്ത് നായകനായി തുടരും.
undefined
ശിഖർ ധവാൻ, പൃഥ്വി ഷാ, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മെയർ, മാർക്കസ് സ്റ്റോയിനിസ്, അക്‌സർ പട്ടേൽ, ആർ അശ്വിൻ, കാഗിസോ റബാഡ, ആൻറിച് നോർജിയ, ആവേശ് ഖാൻ എന്നിവരായിരിക്കും ആദ്യ ഇലനിൽ ഇടംപിടിക്കാൻ സാധ്യത. എട്ട് ഇന്നിംഗ്സിൽ രണ്ട് അർധസെഞ്ചുറിയോടെ 380 റൺസെടുത്ത ധവാനാണ് നിലവിലെ ടോപ്‌സ്‌കോറർ. 308 റൺസുമായി പൃഥ്വിയും ഒപ്പമുണ്ട്. മധ്യനിരയും ബൗളിംഗ് നിരയും ഒന്നിനൊന്ന് മെച്ചം. ആവേശ് ഖാൻ പതിനാലും റബാഡ എട്ടും വിക്കറ്റ് നേടിയിട്ടുണ്ട്.
അജിങ്ക്യ രഹാനെ, സ്റ്റീവ് സ്‌മിത്ത്, ടോം കറൻ, സാം ബില്ലിംഗ്‌സ്, ഉമേഷ് യാദവ്, അമിത് മിശ്ര, മലയാളിതാരം വിഷ്‌ണു വിനോദ് തുടങ്ങിയവരും ഡൽഹിയുടെ കരുത്താണ്. ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിൻമാറിയ ഇംഗ്ലീഷ് പേസർ ക്രിസ് വോക്‌സിന് പകരം ക്യാപിറ്റൽസ് ഓസീസ് ഫാസ്റ്റ് ബൗളർ ബെൻ ഡ്വാർഷൂയിസിനെ ടീമിലെത്തിച്ചു. ഈമാസം 22ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് രണ്ടാംഘട്ടത്തിൽ ഡൽഹിയുടെ ആദ്യ മത്സരം.
ചാമ്പ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; പകരംവീട്ടുമോ ബാഴ്‌സ? ബയേണിനെതിരെ; റോണോയുടെ യുണൈറ്റഡും കളത്തില്‍
കോലിക്ക് പകരം രോഹിത് നായകനാകുമോ? വാര്‍ത്തകളോട് പ്രതികരിച്ച് ജയ് ഷാ
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona