ഹൃദയാഘാതെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇന്‍സമാമിന്റെ നില തൃപ്തികരം

By Web Team  |  First Published Sep 28, 2021, 8:56 AM IST

കഴിഞ്ഞ മൂന്ന് ദിവസമായിട്ട് അദ്ദേഹത്തിന് നേരിയ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. പ്രാഥമിക പരിശോധനകള്‍ നടത്തുകയും ചെയ്‌യിതിരുന്നു. 


ലാഹോര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന്  മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ ഹഖിന്റെ നില തൃപ്തികരമെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായിട്ട് അദ്ദേഹത്തിന് നേരിയ നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. പ്രാഥമിക പരിശോധനകള്‍ നടത്തുകയും ചെയ്‌യിതിരുന്നു. 

എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ അദ്ദേഹത്തെ ലാഹോറിലെ ആശുപത്രിയില്‍ അഡ്മിറ്റാക്കുകയും പിന്നീട് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേനയനാക്കുകയും ചെയ്തു. ഇപ്പോള്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.  1991ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ എത്തിയ ഇന്‍സമാം 92ലെ ലോകകപ്പ് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 

Latest Videos

undefined

120 ടെസ്റ്റിലും 378 ഏകദിനത്തിലും ഒരു ട്വന്റി 20യിലും കളിച്ച ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000ലധികം റണ്‍സും 35 സെഞ്ച്വറിയും നേടിയിട്ടുണ്ട്. 2007ലാണ് ഇന്‍സി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. 

പിന്നീട് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തു. 2016 മുതല്‍ 19 വരെ ചീഫ് സെലക്റ്ററുമായിരുന്നു. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഇടക്കാല കോച്ചായും  ജോലി ചെയ്തു. 

click me!