ലഞ്ചിന് മുമ്പ് ഒരു വിക്കറ്റ് കൂടി വീഴ്ത്തി കിവീസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ മിച്ചലും യങും ചേര്‍ന്ന് പ്രതിരോധിച്ചതോടെ കൂടുതല്‍ നഷ്ടമില്ലാതെ കിവീസ് 92ല്‍ എത്തി.
മുംബൈ: ഇന്ത്യക്കെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡ് ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം ടോസ് നേടി ക്രീസിലിറങ്ങിയ മുംബൈ ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സുമായി വില്‍ യങും 11 റണ്‍സോടെ ഡാരില്‍ മിച്ചലും ക്രീസില്‍. ക്യാപ്റ്റന്‍ ടോം ലാഥം, ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഇന്ത്യക്കായി വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലെത്തിയ കിവീസിന് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഫോമിലുള്ള ഡെവോണ്‍ കോണ്‍വെയെ(4) ആകാശ് ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ പിന്നീട് വന്ന വില്‍ യങ് ക്യാപ്റ്റന്‍ ടോം ലാഥമിനൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യ തുടക്കത്തിലെ അശ്വിനെ പന്തേല്‍പ്പിച്ചു. അശ്വിന്‍റെ പന്തുകളെ ആത്മവിശ്വാസത്തടെ നേരിട്ട യങും ലാഥമും കിവീസ് സ്കോര്‍ 50 കടത്തിയതിന് പിന്നാലെ വാഷിംഗ്ടണ്‍ സുന്ദറെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തീരുമാനം വൈകാതെ ഫലം കണ്ടു. 28 റണ്‍സെടുത്ത ലാഥമിനെ മനോഹരമായൊരു പന്തിലൂടെ സുന്ദര്‍ ബൗള്‍ഡാക്കി.
ബെംഗളൂരു ടെസ്റ്റില്‍ സെഞ്ചുറി നേടിയ രചിന്‍ രവീന്ദ്രയായിരുന്നു സുന്ദറിന്‍റെ അടുത്ത ഇര. ലാഥമിനെ ബൗള്‍ഡാക്കിയ പന്തിന്‍റെ റീപ്ലേ പോലെയുള്ള മറ്റൊരു പന്തിലൂടെ രചിന്‍ രവീന്ദ്രയെ സുന്ദര്‍ ബൗള്‍ഡാക്കിയതോടെ കീവിസ് ഞെട്ടി. അഞ്ച് റണ്‍സായിരുന്നു രചിന്‍ രവീന്ദ്രയുടെ സംഭാവന. പിന്നാലെ ഡാരില്‍ മിച്ചലിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച അവസരം റിഷഭ് പന്ത് പാഴാക്കി. ലഞ്ചിന് മുമ്പ് ഒരു വിക്കറ്റ് കൂടി വീഴ്ത്തി കിവീസിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ മിച്ചലും യങും ചേര്‍ന്ന് പ്രതിരോധിച്ചതോടെ കൂടുതല്‍ നഷ്ടമില്ലാതെ കിവീസ് 92ല്‍ എത്തി.
WASHINGTON SUNDAR - THE HERO OF INDIA. ⭐
Whenever he gets chance, he delivered everytime - 2 Wickets for Sundar. pic.twitter.com/T5rTcZ0QAj
നേരത്തെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരേയൊരു മാറ്റം മാത്രമാണ് ഇന്ത്യ ഇന്ന് വരുത്തിയത്. ബുമ്രക്ക് പകരം പേസര്‍ മുഹമ്മദ് സിറാജ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, പൂനെ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. പൂനെയിലെ വിജയശില്‍പിയായ മിച്ചല്‍ സാന്‍റ്നര്‍ പരിക്കുമൂലം വിട്ടു നിന്നപ്പോൾ ഇഷ് സോധി ടീമിലെത്തി. ടിം സൗത്തിക്ക് പകരം ആദ്യ ടെസ്റ്റിലെ ഹീറോ മാറ്റ് ഹെന്‍റിയും കിവീസിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
AKASH DEEP - THE MAN FOR INDIA. 🔥 pic.twitter.com/JbgnY2hw9b
— Tanuj Singh (@ImTanujSingh)ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക