രാജസ്ഥാന്‍ റോയല്‍സ് ആരെയൊക്കെ നിലനിർത്തണമെന്ന് തീരുമാനിച്ചതിൽ സഞ്ജു സാംസണ് വലിയ പങ്കുണ്ടെന്ന് രാഹുൽ ദ്രാവിഡ്

By Web Team  |  First Published Nov 1, 2024, 2:45 PM IST

ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ രാഹുല്‍ ദ്രാവിഡ്.


ജയ്പൂര്‍: ഐപിഎല്‍ താരലേലത്തിന് മുമ്പ് നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ആറ് താരങ്ങളെയാണ് നിലനിര്‍ത്തിയത്. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറെയും രാജസ്ഥാന്‍ കൈവിട്ടത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണെയും യശസ്വി ജയ്സ്വാളിനെയും 18 കോടിക്ക് നിലനിര്‍ത്തിയ രാജസ്ഥാന്‍ റോയല്‍സ് റിയാന്‍ പരാഗിനെയും ധ്രുവ് ജുറെലിനെയും 14 കോടിക്കും നിലനിര്‍ത്തി. വെസ്റ്റ് ഇന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മെയറെ 11 കോടിക്ക് നിലനിര്‍ത്തിയ രാജസ്ഥാന്‍ അണ്‍ ക്യാപ്ഡ് താരങ്ങളുടെ വിഭാഗത്തില്‍ പേസര്‍ സന്ദീപ് ശര്‍മയെ നാലു കോടിയും നല്‍കി നിലനിര്‍ത്തിയിരുന്നു. ബട്‌ലര്‍ക്ക് പുറമെ ഇന്ത്യൻ താരങ്ങളായ ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍ കിവീസ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട് എന്നിവരെയും രാജസ്ഥാന്‍ കൈവിട്ടിരുന്നു.

ഏതൊക്കെ കളിക്കാരെ നിലനിര്‍ത്തണമെന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായ രാഹുല്‍ ദ്രാവിഡ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ സഞ്ജു ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. കാരണം, ക്യാപ്റ്റനെന്ന നിലയില്‍ ഈ കളിക്കാരുമായൊക്കെ സഞ്ജുവിന് അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ നിലനിര്‍ത്താന്‍ കഴിയാത്ത താരങ്ങളെയോര്‍ത്ത് ഞങ്ങള്‍ക്ക് വിഷമമുണ്ട്. കാരണം, ഈ കളിക്കാരോടൊപ്പം കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കളിക്കാരനാണ് സഞ്ജു.

Latest Videos

undefined

ഓസ്ട്രേലിയ എക്കെതിരെ തിരിച്ചടിച്ച് ഇന്ത്യ എ, ലീഡ് 100 കടന്നു; റുതുരാജിനും അഭിമന്യു ഈശ്വരനും വീണ്ടും നിരാശ

നിലിനിര്‍ത്തേണ്ട കളിക്കാരുടെ കാര്യത്തിലും ഒഴിവാക്കേണ്ട കളിക്കാരുടെ കാര്യത്തിലും സഞ്ജുവിന് സന്തുലിതമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. ഞങ്ങളുമായി നിരവധി തവണ സഞ്ജു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഓരോ കളിക്കാരന്‍റെയും മികവും കുറവുമെല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇതത്ര എളുപ്പമുള്ള തീരമാനമായിരുന്നില്ല. എങ്കിലും ഇത്രയും കളിക്കാരെ നിലനിര്‍ത്താനായതില്‍ സന്തോഷമുണ്ടെന്നും ദ്രാവിഡ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!