ടീം ആവശ്യപ്പെട്ടാല്‍ ഇംഗ്ലണ്ടില്‍ ഓപ്പണറാകാന്‍ തയ്യാര്‍; ആഗ്രഹം തുറന്നുപറഞ്ഞ് താരം

By Web Team  |  First Published May 14, 2021, 8:08 PM IST

ആരൊക്കെയാവും അന്തിമ ഇലവനില്‍ ഇടംപിടിക്കുക എന്ന ചര്‍ച്ച തുടങ്ങിയിരിക്കേ, ടീം ആവശ്യപ്പെട്ടാല്‍ ഓപ്പണറാകാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹനുമ വിഹാരി. 


ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പുറമെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കും തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ഇതിനായി 20 അംഗ ടീമിനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചുരുന്നു. കൂടാതെ നാല് സ്റ്റാന്‍ഡ് ബൈ താരങ്ങളും ടീമിനൊപ്പമുണ്ടാകും. ആരൊക്കെയാവും അന്തിമ ഇലവനില്‍ ഇടംപിടിക്കുക എന്ന ചര്‍ച്ച തുടങ്ങിയിരിക്കേ, ടീം ആവശ്യപ്പെട്ടാല്‍ ഓപ്പണറാകാന്‍ തയ്യാറാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹനുമ വിഹാരി. 

'ടീം ആവശ്യപ്പെടുന്ന ഏത് ചുമതലയും ഏറ്റെടുക്കാന്‍ തയ്യാറാണ്. കരിയറില്‍ ഏറെയും ടോപ് ഓര്‍ഡറിലാണ് ബാറ്റ് ചെയ്തിട്ടുള്ളത്. അതിനാല്‍ ഓപ്പണിംഗ് ചലഞ്ചും തനിക്ക് സുപരിചിതമാണ്' എന്നാണ് ഹനുമ വിഹാരിയുടെ വാക്കുകള്‍.

Latest Videos

undefined

ഒരു ആശുപത്രി കിടക്കയ്‌ക്ക് ഇത്ര ബുദ്ധിമുട്ട് വരുമെന്ന് കരുതിയില്ല: ഹനുമ വിഹാരി

കൗണ്ടിയില്‍ വാര്‍വിക്‌ഷയറിനായി കളിക്കാനെത്തിയ ഹനുമ വിഹാരി നിലവില്‍ ഇംഗ്ലണ്ടിലാണ്. അവിടെ നിന്ന് ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം നേരിട്ട് ചേരുകയാവും താരം. ഇംഗ്ലണ്ടിലെ കാലാവസ്ഥയോടും പിച്ചുകളോടും പരിചയപ്പെട്ടത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിന് എതിരായ ഫൈനലിലും പിന്നാലെ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിലും ഗുണം ചെയ്യും എന്നാണ് വിഹാരിയുടെ പ്രതീക്ഷ. 

ജൂണ്‍ 18 മുതല്‍ 22 വരെ സതാംപ്‌ടണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. ഇതിന് ശേഷം ഓഗസ്റ്റ് നാല് മുതല്‍ ആറ് വരെ നോട്ടിംഗ്ഹാമില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കും. ലോര്‍ഡ്‌സില്‍ 12-16 വരെ രണ്ടാം ടെസ്റ്റും ലീഡ്‌സില്‍ 25-29 വരെ മൂന്നാം ടെസ്റ്റും ഓവലില്‍ സെപ്റ്റംബര്‍ 2-6 വരെ നാലാം ടെസ്റ്റും മാഞ്ചസ്റ്ററില്‍ 10-14 തിയതികളില്‍ അഞ്ചാം ടെസ്റ്റും അരങ്ങേറും. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ഇന്ത്യയേക്കാള്‍ മുന്‍തൂക്കം കിവികള്‍ക്കെന്ന് മഞ്ജരേക്കര്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!