മൂന്നാം ടി20ക്ക് സഞ്ജു റെഡി! പക്ഷേ, എവിടെ കളിപ്പിക്കും? ഇനിയും പുറത്തിരുത്തുമോ? ഇക്കാര്യത്തില്‍ ആശങ്കകളേറെ

By Web TeamFirst Published Jul 7, 2024, 9:42 PM IST
Highlights

സഞ്ജുവിനെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സബാ കരീം ആവശ്യപ്പെട്ടിരുന്നു.

ഹരാരെ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു സഞ്ജു സാംസണ്‍. എന്നാല്‍ അദ്ദേഹം ടി20 ലോകകപ്പ് ടീമിനൊപ്പം ആയതിനാല്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് അയക്കേണ്ടെന്ന് തീരുമാനമെടുത്തു. സ്വീകരണ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം അവസാന മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് ടീം മാനേജ്‌മെന്റ് സഞ്ജുവിനെ സിംബാബ്‌വെയിലേക്ക് പറഞ്ഞയച്ചത്. കഴിഞ്ഞ ദിവസം സഞ്ജു പുറപ്പെട്ട സഞ്ജു, ഇന്ന് ഹരാരെയിലെത്തിയിരുന്നു. സഞ്ജു വരുമ്പോള്‍ എവിടെ കൡപ്പിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രധാന ആശങ്ക.

സഞ്ജുവിനെ അദ്ദേഹത്തിന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സബാ കരീം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ''സിംബാബ്വെ സഞ്ജുവിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാവുമെന്ന് ഞാന്‍ കരുതുന്നു. ഈ പരമ്പരയില്‍ അവന്‍ അഞ്ച് മത്സരങ്ങളും കളിക്കണമായിരുന്നു. അതും മൂന്നാം നമ്പറില്‍. കാരണം അതാണ് അവന്‍ ഇഷ്ടപ്പെടുന്നതും മികച്ച പ്രകടനം കാഴ്ചവെച്ചതും. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറ മാറ്റത്തിന്റെ സമയമാണ്. സിംബാബ്‌വെ സീരീസില്‍ നിന്ന് പരിവര്‍ത്തനം ആരംഭിക്കും. സെലക്റ്റര്‍മാര്‍ക്ക് മുന്നില്‍ ധാരാളം ഓപ്ഷനുണ്ടാവും. ഒരുപാട് പുതുമുഖങ്ങളിലേക്ക് ശ്രദ്ധ തിരിയും. വിക്കറ്റ് കീപ്പര്‍ സ്ലോട്ടില്‍ പോലും മത്സരമുണ്ടാവും. എങ്കിലും സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാന്‍ ടീം മാനേജ്മെന്റ് തയ്യാറാവണം.'' സബാ കരീം പറഞ്ഞു.

Latest Videos

ഒരു ശര്‍മ പോയപ്പോള്‍ മറ്റൊരു ശര്‍മ! കന്നി സെഞ്ചുറി നേട്ടത്തില്‍ നേട്ടങ്ങള്‍ സ്വന്തം പേരിലാക്കി അഭിഷേക്

സഞ്ജുവിന്റെ സമീപകാല പ്രകടനത്തെ കുറിച്ചും സബാ കരീം സംസാരിച്ചിരുന്നു. ''അടുത്തിടെ സഞ്ജു മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിരുന്നു. അയാള്‍് കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഇപ്പോള്‍ ധാരാളം അനുഭവസമ്പത്തുള്‌ല താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ ഏറെ വെല്ലുവിളികളും താരത്തിനുണ്ട്. കരിയറില്‍ മുന്നോട്ട് പോവുമ്പോള്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ തന്നെ കളിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' മുന്‍ ഇന്ത്യന്‍ താരം പറഞ്ഞുനിര്‍ത്തി.

എന്നാല്‍ മൂന്നാം നമ്പറില്‍ കളിപ്പിക്കുന്നത് ടീം മാനേജ്‌മെന്റിന് തലവേദനയായിരിക്കും. ഇന്ന് രണ്ടാം ടി20യില്‍ മൂന്നാം നമ്പറില്‍ കളിച്ചത് റുതുരാജ് ഗെയ്കവാദ് ആയിരുന്നു. 47 പന്തില്‍ 77 റണ്‍സെടുത്ത് ഗെയ്കവാദ് മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. നാലാം നമ്പറിലെത്തിയ റിങ്കു സിംഗും (22 പന്തില്‍ 48) അവസരം നന്നായി മുതലാക്കി. മികച്ച ഫോമില്‍ കളിക്കുന്ന ഇരുവരേയും മാറ്റുക ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. ഓപ്പണറായി കളിച്ച അഭിഷേക് ശര്‍മയാവട്ടെ സെഞ്ചുറിയുമായി കരുത്ത് കാണിച്ചു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രണ്ട് ടി20യിലും നിരാശപ്പെടുത്തിയെങ്കിലും സ്ഥാനത്തിന് ഇളക്കം സംഭവിക്കില്ല.

രോഹിത് നായകനായി തുടരും, വ്യക്തത വരുത്തി ജയ് ഷാ! രണ്ട് ഐസിസി ചാംപ്യന്‍ഷിപ്പിലും ഹിറ്റ്മാന്‍ തന്നെ നയിക്കും

ഇനി സഞ്ജുവിനെ കളിപ്പിക്കാനുള്ള സാധ്യത അഞ്ചാം നമ്പറിലാണ്. അതുമല്ലെങ്കില്‍ റിങ്കുവിന് മുന്നില്‍ നാലാം നമ്പറില്‍ കളിപ്പിക്കും. അഞ്ചാമനായി റിങ്കുവും പിന്നാലെ റിയാന്‍ പരാഗും ക്രീസിലെത്തുമെന്ന് പ്രതീക്ഷിക്കാം. സഞ്ജു വരുമ്പോള്‍ ആരെ പുറത്തിടുമെന്നത് കണ്ടറിയണം. സായ് സുദര്‍ശനെ ഒഴിവാക്കാന്‍ സാധ്യതയേറെ. സഞ്ജു വിക്കറ്റ് കീപ്പറായാല്‍ ധ്രുവ് ജുറലിനും സ്ഥാനം നഷ്ടമാവും. പകരം ശിവം ദുബെയെ കളിപ്പിച്ചേക്കും. തീരുമാനത്തില്‍ മാറ്റം വന്നാല്‍ ജുറല്‍ തുടരും.

click me!