താരങ്ങളുടേയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് വീണ്ടും തിരിച്ചടി. ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറി. ഒക്ടോബറില്‍ നടക്കേണ്ട പരന്പരയില്‍ നിന്ന് സുരക്ഷാ കാരണങ്ങളാലാണ് ഇംഗ്ലണ്ടിന്റെ പിന്‍മാറ്റം. താരങ്ങളുടേയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
പുരുഷ- വനിതാ ടീമുകള്‍ പാകിസ്ഥാനില്‍ കളിക്കില്ല. പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്‍മാറാനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ തീരുമാനം മുന്‍നായകന്‍ മൈക്കല്‍ വോണ്‍ സ്വാഗതം ചെയ്തു. താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ശ്രമിക്കണമെന്നും വോണ്‍ പറഞ്ഞു.
undefined
ഒക്ടോബറില്‍ രണ്ട് ടി20 മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. പാകിസ്ഥാനില്‍ എത്തി മത്സരം തുടങ്ങുന്നതിന് തൊട്ടു മുന്‍പാണ് ന്യൂസിലന്‍ഡ് ടീം കഴിഞ്ഞയാഴ്ച നാട്ടിലേക്ക് മടങ്ങിയത്.
2009ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ പര്യടനം നടത്താന്‍ പ്രധാന ടീമുകള്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്ക പാകിസ്ഥാനില്‍ കളിച്ചിരുന്നു.