നാല് ദിവസമകലെ ഐപിഎല്‍; പ്രതീക്ഷയോടെ ധോണിയും സംഘവും

By Web Team  |  First Published Sep 15, 2021, 12:43 PM IST

പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ രണ്ടാംഘട്ടത്തിന് ഇറങ്ങുക. എം എസ് ധോണിയുടെ സാന്നിധ്യം തന്നെയാണ് സിഎസ്‌കെയെ ശ്രദ്ധേയരാക്കുന്നത്.


ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാന്‍ ഇനി നാല് നാള്‍ കൂടി. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ രണ്ടാംഘട്ടത്തിന് ഇറങ്ങുക. എം എസ് ധോണിയുടെ സാന്നിധ്യം തന്നെയാണ് സിഎസ്‌കെയെ ശ്രദ്ധേയരാക്കുന്നത്. ഏഴ് കളിയില്‍ അഞ്ചിലും ജയം. 

ഡല്‍ഹിയോട് തോറ്റ് തുടങ്ങിയ ചെന്നൈ തുടരെ അഞ്ച് ജയത്തോടെയാണ് പോയിന്റ് പട്ടികയില്‍ കുതിച്ചത്. അവസാന കളിയില്‍ മുംബൈയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോറിലെത്തിയിട്ടും പിടിച്ചുനില്‍ക്കാനായില്ല. ഞായറാഴ്ച രണ്ടാം ഘട്ടം പുനരാരംഭിക്കുന്‌പോള്‍ ഈ തോല്‍വിക്ക് മറുപടി നല്‍കുകയാവും ചെന്നൈയുടെ ലക്ഷ്യം. 

Latest Videos

undefined

ഏഴ് കളിയില്‍ 13 താരങ്ങളെ മാത്രം കളിപ്പിച്ച ധോണി ഇനിയും പരീക്ഷണത്തിന് മുതിര്‍ന്നേക്കില്ല. ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ജോഷ് ഹെയ്‌സല്‍വുഡ് തിരിച്ചെത്തുന്നത് കരുത്തുകൂട്ടും. 320 റണ്‍സെടുത്ത് ടോപ് സ്‌കോററായ ഡുപ്ലെസിക്ക് കരീബിയന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റത് ആശങ്കയാണ്.

ഏഴ് വിക്കറ്റുമായി സാംകറനാണ് ബൗളര്‍മാരില്‍ മുന്നില്‍. ബാറ്റിംഗില്‍ പതിവ് ഫോമിലേക്കുയരാതെ കിതച്ച ധോണി രണ്ടാംവരവില്‍ തലപ്പൊക്കത്തിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സുരേഷ് റെയ്‌നയും അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയു ഡ്വെയ്ന്‍ ബ്രാവോയും ദീപക് ചഹറും, ഷാര്‍ദുള്‍ ഠാക്കൂറും ധോണിയുടെ വിശ്വസ്തര്‍.

മോയിന്‍ അലി, റുതുരാജ് ഗെയ്ക്‌വാദ്, കരണ്‍ ശര്‍മ, റോബിന്‍ ഉത്തപ്പ, ലുംഗി എന്‍ഗിഡി തുടങ്ങിയവരും ചെന്നൈയ്ക്ക് കരുത്താവും. മലയാളി സാന്നിധ്യമായി കെ എം ആസിഫ്. ശേഷിക്കുന്ന ഏഴ് കളിയില്‍ ആറ് പോയിന്റുകൂടി ഉറപ്പാക്കിയാല്‍ ധോണിപ്പടയ്ക്ക് പ്ലേ ഓഫിലെത്താന്‍ തടസമുണ്ടാവില്ല.

click me!