ടി20 ലോകകപ്പ് വേദി; പ്രത്യേകയോ​ഗം വിളിച്ച് ബിസിസിഐ

By Gopalakrishnan C  |  First Published May 19, 2021, 3:05 PM IST

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്. ഒൻപത് വേദികളും നേരത്തേ പ്രഖ്യാപിച്ചിരുന്നു.


മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ പ്രത്യേക പൊതുയോഗം വിളിച്ചുചേർത്ത് ബിസിസിഐ.ഈമാസം 29നാണ് നിർണായക യോഗം.ട്വന്റി 20 ലോകകപ്പ് ഇന്ത്യയിൽ നടത്തുമോയെന്ന് യോഗത്തിൽ തീരുമാനം ഉണ്ടായേക്കും. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന ഐസിസി യോഗത്തിന് മുന്നോടിയായാണ് ബിസിസിഐ അടിയന്തരമായി യോഗം ചേരുന്നത്.

ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് നടക്കേണ്ടത്. ഒൻപത് വേദികളും നേരത്തേ പ്രഖ്യാപിച്ചിരുന്നു.എന്നാൽ കൊവിഡ് വ്യാപനത്തെ തുട‍ർന്ന് ഐ പി എൽ പാതിവഴിയിൽ നി‍ർത്തിയതോടെയാണ് ലോകകപ്പും അനിശ്ചിതത്വത്തിലായത്. ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റണെന്ന ആവശ്യവും ശക്തമാണ്.

Latest Videos

undefined

ടി20 ലോകകപ്പ് ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആവും പകരം വേദിയായായി ബിസിസഐ തെരഞ്ഞെടുക്കുക. എന്നാൽ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും. രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആവും പകരം വേദിയാവുക. എന്നാൽ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും.

രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് 2022 ലേക്ക് മാറ്റിയിരുന്നു. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഐപിഎല്‍ നടത്താന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ യുഎഇ ആണ് മത്സരങ്ങള്‍ക്ക് വേദിയായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!