വാര്‍ണറുടെ കാലം കഴിഞ്ഞു, അടുത്ത സീസണില്‍ ഡല്‍ഹി നിലനിര്‍ത്തുക ആ ഓസീസ് താരത്തെ; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

By Web Team  |  First Published May 30, 2024, 2:43 PM IST

അടുത്ത സീസണില്‍ ഡല്‍ഹി ആദ്യം നിലനിര്‍ത്തുന്ന താരം റിഷഭ് പന്ത് തന്നെ ആയിരിക്കും.


മുംബൈ: ഐപിഎല്ലിലെ ഇതിഹാസ താരമാണെങ്കിലും ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ പ്രതാപകാലം കഴിഞ്ഞുവെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. അടുത്ത ഐപിഎല്‍ സീസണ് മുന്നോടിയായി നടക്കുന്ന മെഗാ താരലേലത്തിന് മുമ്പ് ഡല്‍ഹി വാര്‍ണറെ കൈവിടുമെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഓസ്ട്രേലിയന്‍ ടി20 ടീം നായകനായ മിച്ചല്‍ മാര്‍ഷിനെയും ഡേവിഡ് വാര്‍ണറെയും കൈവിടുന്ന ഡല്‍ഹി പക്ഷെ ഓസീസ് യുവതാരം ജേക് ഫ്രേസര്‍ മക്‌ഗുര്‍കിനെ നിലനിര്‍ത്തുമെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. മിച്ചല്‍ മാര്‍ഷ് ഒരു സീസണ്‍ മുഴുവന്‍ കളിച്ചത് എന്നാണെന്ന് എനിക്ക് ഓര്‍മയില്ല. ഡേവിഡ് വാര്‍ണറാണെങ്കില്‍ പ്രതാപകാലത്തിന്‍റെ നിഴല്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഇവര്‍ ഇരുവരെയും ഡല്‍ഹി എന്തായാലും നിലനിര്‍ത്തില്ല. പിന്നെയുള്ള ഓസീസ് പേസറായ ജെയ് റിച്ചാര്‍ഡ്സണാണ്. അയാളുടെ കാര്യം ചിന്തിക്കുകയേ വേണ്ട.

Latest Videos

undefined

വിരാട് കോലി എപ്പോഴെത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല; ബംഗ്ലാദേശിനെതിരെ മൂന്നാം നമ്പറില്‍ സഞ്ജു സാംസണ് സാധ്യത

അടുത്ത സീസണില്‍ ഡല്‍ഹി ആദ്യം നിലനിര്‍ത്തുന്ന താരം റിഷഭ് പന്ത് തന്നെ ആയിരിക്കും. കാരണം ക്യാപ്റ്റനെ കൈവിടാന്‍ ഡല്‍ഹി തയാറാവില്ല. കൈവിട്ടാല്‍ റിഷഭ് പന്തിനെപ്പോലൊരു കളിക്കാരനെ ഡല്‍ഹിക്ക് ലഭിക്കാന്‍ പോവുന്നുമില്ല. രണ്ടാമതായി ഡല്‍ഹി നിലനിര്‍ത്തുക കുല്‍ദീപ് യാദവായിരിക്കും. അക്സര്‍ പട്ടേലായിരിക്കും ഡല്‍ഹി നിലനിര്‍ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം.

വിദേശ താരത്തെ നിലനിര്‍ത്തുകയാണെങ്കില്‍ അത് ജേക് ഫ്രേസര്‍ മക്‌ഗുര്‍കല്ലാതെ മറ്റാരുമാകില്ല. കാരണം ഈ സീസണില്‍ മക്‌ഗുര്‍ക് ഡല്‍ഹിക്കായി പുറത്തെടുത്ത മികച്ച പ്രകടനം തന്നെയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഈ സീസണില്‍ ഡല്‍ഹിക്കായി 330 റണ്‍സടിച്ച മക്‌ഗുര്‍കിന്‍റെ സ്ട്രൈക്ക് റേറ്റ് 234.04 ആണ്.

കഴിഞ്ഞ വര്‍ഷം ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയെന്ന് കുല്‍ദീപ്, ഇതൊക്കെ എപ്പോഴെന്ന് രോഹിത് ശര്‍മ

ട്രിസ്റ്റന്‍ സ്റ്റബ്സിനെ ഡല്‍ഹി റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ടീമില്‍ പിടിച്ചു നിര്‍ത്തിയേക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. പേസര്‍ ഖലീല്‍ അഹമ്മദായിരിക്കും റൈറ്റ് ടു  മാച്ച് കാര്‍ഡിലൂടെ ഡല്‍ഹി ടീമില്‍ നിലനിര്‍ത്താനിടയുള്ള ആറാമത്തെ താരമെന്നും ആകാശ് ചോപ്ര പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!