ഇന്ന് (26-3-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)
വിവാഹാലോചനകളിൽ തീരുമാനമാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക .കാർഷിക കാര്യങ്ങളിൽ താല്പര്യം കൂടും
ഇടവം:- ( കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
പുതിയ വാഹനം വാങ്ങാൻ സാധിക്കും. കുടുംബജവിതം സന്തോഷകരമാകും. എതിരാളികളെ നിയന്ത്രണത്തിൽ ആക്കും
മിഥുനം:-(മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പൂർവിക സ്വത്ത് കൈവശം വന്നു ചേരും. ദാമ്പത്ത്യ ജീവിതം ഊഷ്മളമാകും. വരുമാനം വർദ്ധിക്കും.
കർക്കടകം:- ( പുണർതം 1/4, പൂയം, ആയില്യം)
ബിസിനസ് ആരംഭിക്കാൻ സാധിക്കും ഒരുപാട് കാലമായി കാത്തിരുന്ന കാര്യം സാധിക്കും സാമ്പത്തികനില മെച്ചപ്പെടും
ചിങ്ങം:-(മകം, പൂരം, ഉത്രം 1/4)
ഇഷ്ടപ്പെട്ട ഭൂമി വാങ്ങാൻ സാധിക്കും. കുടുംബ ജീവിതംസന്തോഷകരമാകും. യാത്ര ഗുണകരമായി തീരും.
കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2)
സാമ്പത്തികനില മെച്ചപ്പെടും. ജോലിയിൽ കൂടുതൽ ശുഷ്കാന്തി കാണിക്കും. സമാധാനം ഉണ്ടാകും.
തുലാം:-(ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാണാൻ കാത്തിരുന്നയാളെ കണ്ട് മുട്ടും. വരുമാനം വർദ്ധിക്കും. മരുന്ന് മാറി കഴിച്ച് കുഴപ്പങ്ങൾ ഉണ്ടാകും.
വൃശ്ചികം:-(വിശാഖം 1/4 , അനിഴം, തൃക്കേട്ട)
മനസ്സിന് ഉന്മേഷം തോന്നുന്ന വാർത്തകൾ കേൾക്കും. വീട് പണി പൂർത്തിയാകും. തടസ്സങ്ങൾ തരണം ചെയ്യാൻ കഴിയും.
ധനു:-(മൂലം, പൂരാടം, ഉത്രാടം1/4)
സുഹൃത്തുക്കൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും .സാഹിത്യ രംഗത്ത് ശോഭിക്കും.ആരോഗ്യം മെച്ചപ്പെടും.
മകരം:- (ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2)
അനാവശ്യമായ പിടിവാശി ഒഴിവാക്കുക. വീട്ടിൽ ഒരു മംഗള കർമ്മം നടക്കും. ജോലിയിൽ ഉയർച്ച നേടും
കുംഭം:-(അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ഏറെ നാളായി അലട്ടിക്കൊണ്ടിരുന്ന ദുരിതങ്ങൾ അവസാനിക്കും.
മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)
പണത്തിന് ഞെരുക്കം ഉണ്ടാകാം.സ്ഥലം മാറ്റം ആവശ്യപ്പെട്ടവർക്ക് അത് ലഭിക്കും. യാത്ര ആവശ്യമായി വരും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)
.
.