Weekly Horoscope: സമ്പൂർണ വാരഫലം; ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? 23-03-2025 മുതൽ 29-03-2025 വരെ

2025 മാര്‍ച്ച് 23 മുതൽ 2025 മാര്‍ച്ച് 29 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു.
 

weekly horoscope 23 march 2025 to 29 march 2025

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)

ഭാഗ്യമുള്ള വാരമാണിത്. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും.

Latest Videos

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

ആഴ്ചയുടെ തുടക്കത്തിൽ പല പ്രതിബന്ധങ്ങളും നേരിടേണ്ടി വരാം. തൊഴിൽ പരമായും പല തടസ്സങ്ങൾ ഉണ്ടാകും.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)

വലിയ നേട്ടങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു വാരമാണിത്. പുതിയ കാര്യങ്ങൾ വാരത്തിന്റെ ആരംഭത്തിൽ തന്നെ തുടങ്ങുക.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)

കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ സാധിക്കും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4) 

നഷ്ടപ്പെട്ടു എന്ന് കരുതിയ ഒരു വസ്തു തിരിച്ചുകിട്ടും. പുതിയ സംരംഭങ്ങൾക്ക് വേണ്ടി പണം മുടക്കും.

കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
 
ബന്ധുക്കളോടൊപ്പം  ഉല്ലാസയാത്രയിൽ പങ്കെടുക്കും. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ സാധിക്കും. നേർച്ചകളും പ്രാർത്ഥനകളും മുടങ്ങാതെ നടത്തുക.

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

പഠനകാര്യങ്ങളിൽ പുരോഗതി ഉണ്ടാവും. ലേഖകൻമാർക്കും സാഹിത്യകാരന്മാർക്കും നേട്ടങ്ങൾ ഉണ്ടാവുന്ന സമയമാണ്.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)

സൽക്കാരങ്ങളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ തുടർന്നു കൊണ്ടു പോകാൻ കഴിയും.

മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)

പങ്കാളിയുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബിസിനസ് കൂടുതൽ ശ്രദ്ധിക്കുക.

കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)

എതിരാളികളെ വശത്താക്കാൻ സാധിക്കും. കലാകാരന്മാർക്ക് അവരുടെ മേഖലയിൽ ശോഭിക്കാൻ കഴിയും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)

ആഡംബര വസ്തുക്കൾ സ്വന്തമാക്കാൻ കഴിയും. പ്രണയിതാക്കളുടെ വിവാഹം തീരുമാനമാകും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

tags
vuukle one pixel image
click me!