Today Horoscope : ഈ നക്ഷത്രക്കാർക്ക് സാമ്പത്തികമായി ഗുണകരമായ ദിവസം ; ഇന്നത്തെ ദിവസഫലം

ഇന്ന് ( 27-3-2025) നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എഴുതുന്നു. 

horoscope today astrological prediction for 2025 march 27

മേടം:- (അശ്വതി, ഭരണി, കാർത്തിക 1/4)

യാത്ര കൊണ്ട് നേട്ടം ഉണ്ടാവും. സാമ്പത്തിക പുരോഗതി നേടും. പഴയ വാഹനം വിറ്റ് പണമാക്കും.

Latest Videos

ഇടവം:- (കാർത്തിക 3/4 , രോഹിണി, മകയിരം 1/2) 

പ്രവർത്തനരംഗത്ത് കാര്യങ്ങൾ ഉദ്ദേശിക്കുന്നത് പോലെ നടക്കും. ജോലി മാറ്റത്തിന് ശ്രമിക്കാവുന്ന കാലമാണ്.

മിഥുനം:-(മകയിരം 1/2 , തിരുവാതിര, പുണർതം 3/4) 

സാമ്പത്തികമായി ഗുണകരമായ ദിവസമാണ്. പരീക്ഷയിൽ മികച്ച വിജയം നേടും. ഭാഗ്യം അനുകൂലമായി നിൽക്കും.

കർക്കടകം:- (പുണർതം 1/4 , പൂയം, ആയില്യം) 

തടസ്സങ്ങൾ തരണം ചെയ്യാൻ കഴിയും. കലാകാരന്മാർക്ക് ഗുണകരമായ സമയമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും.

ചിങ്ങം:-(മകം. പൂരം, ഉത്രം1/4) 

അടുത്ത ഒരു സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും. കളഞ്ഞു പോയ ഒരു സാധനം തിരിച്ചു കിട്ടും.

കന്നി:- (ഉത്രം 3/4 , അത്തം, ചിത്തിര 1/2) 

പൊതുവേ അലസത കൂടുതലായി തോന്നും. പലവിധ എതിർപ്പുകളും നേരിടേണ്ടി വരാം. ആരോഗ്യം ശ്രദ്ധിക്കുക.

തുലാം:-(ചിത്തിര 1/2 , ചോതി, വിശാഖം 3/4) 

പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പ്രവർത്തനങ്ങൾക്ക് അനുസൃ തമായ നേട്ടങ്ങൾ ഉണ്ടാകും.

വൃശ്ചികം:-( വിശാഖം 1/4 , അനിഴം, തൃക്കേട്ട)

അവിചാരിതമായ യാത്ര ആവശ്യം ആയി വരും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തിക പുരോഗതി നേടും.

ധനു:-(മൂലം, പൂരാടം, ഉത്രാടം 1/4) 

സന്തോഷകരമായ ദിവസമാണിന്ന്. ഉല്ലാ സയാത്രയിൽ പങ്കെടുക്കും. പുതിയ ബിസിനസ് ആരംഭിക്കും.

മകരം:- (ഉത്രാടം 3/4,  തിരുവോണം, അവിട്ടം 1/2) 

പരീക്ഷയിൽ മികച്ച വിജയം നേടും.കടം കൊടുത്ത പണം മടക്കി കിട്ടും. മാധ്യമ പ്രവർത്തകർക്ക് അംഗീകാരം ലഭിക്കും. 

കുംഭം:-(അവിട്ടം1/2 ചതയം, പൂരുരുട്ടാതി 3/4)

കുടുംബാംഗങ്ങളോടൊപ്പം സന്തോഷക രമായി സമയം ചിലവഴിക്കാനാകും. ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും.

മീനം:- (പൂരുരുട്ടാതി 1/4 , ഉത്രട്ടാതി, രേവതി)

നേരത്തെ നിശ്ചയിച്ച യാത്ര ചെയ്യും. അ നാവശ്യ ചെലവുകൾ വന്നു ചേരും. പുതിയ പ്രണയം ഉടലെടുക്കും.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

 

vuukle one pixel image
click me!