ചെയ്തത് മോശമായെന്ന് ജാസ്‍മിനോട് വ്ളോഗര്‍; തെറ്റു പറ്റി, തിരുത്തുമെന്ന് മറുപടി

ശ്രുതിയുടെ വിമർശനത്തോട് പൊസിറ്റീവായാണ് ജാസ്മിൻ പ്രതികരിച്ചത്

vlogger criticized jasmin jaffar here is her reply

ബിഗ്ബോസ് റിയാലിറ്റി ഷോയിയൂടെ നിരവധി മത്സരാര്‍ഥികള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. അക്കൂട്ടത്തിലൊരാളാണ് ജാസ്മിൻ ജാഫർ. ആദ്യം നെഗറ്റീവ് ഇമേജ് ആയിരുന്നുവെങ്കിലും പിന്നീട് പ്രേക്ഷകപ്രീതി നേടാൻ ജാസ്മിന് സാധിച്ചിരുന്നു. സഹമത്സരാർത്ഥിയായ ഗബ്രിയുമായുള്ള സൗഹൃദവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബോസിനു ശേഷവും മുൻപത്തെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് ജാസ്മിൻ. ഇപ്പോളിതാ വ്ലോഗറായ ശ്രുതി അനിൽകുമാറിന്റെ വിമർശനത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.

ജാസ്മിനും ഗബ്രിയും ഒന്നിച്ചു നടത്തിയ തായ്‍ലന്റ് യാത്രയുടെ വീഡിയോയ്ക്കു താഴെയായിരുന്നു വിമർശനം. ഇരുവരും ബസില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ അടുത്ത സീറ്റില്‍ ഇരിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ജാസ്മിന്‍ തന്റെ വീഡിയോയില്‍ പകർത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനെതിരെയാണ് ശ്രുതി വിമർശനം ഉന്നയിച്ചത്. മറ്റൊരാളുടെ അനുമതി ഇല്ലാതെ അവരുടെ ദൃശ്യങ്ങള്‍ പകർത്തുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശ്രുതിയുടെ കമന്റ്.

Latest Videos

''ഇങ്ങനെയൊക്കെ ചെയ്യുന്നതു കൊണ്ടാണ് പലപ്പോഴും ഇന്ത്യൻ ടൂറിസ്റ്റുകളെ വിദേശികൾക്ക് ഇഷ്ടമല്ലാത്തത്. പലർക്കും സിവിക് സെൻസ് കുറവാണ്. മറ്റുള്ളവരുടെ വിഡിയോ അവർ അറിയാതെ പകർത്തുന്നത് മോശം കാര്യമാണ്. മറ്റു രാജ്യങ്ങളിൽ പോവുമ്പോൾ നന്നായി പെരുമാറാൻ ശ്രദ്ധിക്കണം. നിങ്ങൾ നിങ്ങളുടെ നാടിനെ കൂടിയാണ് പ്രതിനിധാനം ചെയ്യുന്നത് എന്നോർക്കുക. ജാസ്മിൻ എന്ന കോണ്ടന്റ് ക്രിയേറ്ററെ ഏറെയിഷ്ടമാണ്. പക്ഷേ ഈ കാണിച്ചത് ശരിയായില്ല. അതുകൊണ്ടാണ് ഇതു പറയുന്നത്'', ശ്രുതി കമന്റ് ബോക്സിൽ കുറിച്ചു.

ശ്രുതിയുടെ വിമർശനത്തോട് പൊസിറ്റീവായാണ് ജാസ്മിൻ പ്രതികരിച്ചത്. ''നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും പൂർണമായും അംഗീകരിക്കുന്നില്ല. പക്ഷേ ഈ വിഷയം എന്റെ ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി. ഞാൻ ചെയ്തതിനെ ന്യായീകരിക്കുന്നില്ല. പക്ഷേ, ലോകത്തെ വിശാലമായി മനസിലാക്കാൻ പറ്റുന്ന രീതിയിലുള്ളതായിരുന്നില്ല ഞാൻ ജനിച്ചതും വളർന്നതുമായ ചുറ്റുപാടുകൾ. ഇതെല്ലാം എനിക്ക് പുതിയ അനുഭവങ്ങളാണ്. ഞാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്. മുൻപത്തേക്കാൾ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊരു ആരോഗ്യപരമായ വിമർശനമായി എടുക്കുന്നു. കുറേക്കൂടി മികച്ചൊരാളാവാൻ ശ്രമിക്കുന്നതായിരിക്കും'', എന്നാണ് ജാസ്മിൻ മറുപടി നൽകിയത്.

ALSO READ : സംഗീതാസ്വാദകരുടെ കൈയടി നേടി 'അഭിലാഷ'ത്തിലെ ഗാനം; സ്പോട്ടിഫൈ ടോപ്പ് 50 ലിസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!