അരക്കപ്പ് മതി ജീവനെടുക്കാൻ, അറിയാം 'മരണത്തൊപ്പി'യെന്ന അപകടകാരിയായ കൂണിനെ കുറിച്ച്
ഇനി വിഷമുള്ള കൂണും വിഷമില്ലാത്ത കൂണും എങ്ങനെ തിരിച്ചറിയാം എന്നല്ലേ? വളരെ പ്രയാസകരമാണ് അത്. എങ്കിലും ചില കാര്യങ്ങളൊക്കെ നമുക്കും ശ്രദ്ധിക്കാം.
ഓസ്ട്രേലിയയിൽ 49 -കാരി പാകം ചെയ്ത് നൽകിയ കൂൺ കഴിച്ച് മരിച്ചത് മൂന്നുപേർ. പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എറിൻ പാറ്റേഴ്സൺ എന്ന സ്ത്രീയേയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എറിൻ വീട്ടിലൊരുക്കിയ ഉച്ചഭക്ഷണത്തിനെത്തിയ ബന്ധുക്കളായ മൂന്ന് അതിഥികളാണ് ഭക്ഷണത്തിന് ശേഷം ഗുരുതരാവസ്ഥയിലാവുകയും മരിക്കുകയും ചെയ്തത്. നേരത്തെ ഇന്ത്യയിൽ തന്നെ മേഘാലയയിലെ ഒരുൾനാടൻ ഗ്രാമത്തിൽ കൂൺ കഴിച്ച് ആറുപേർ മരിച്ച വാർത്തയും പുറത്ത് വന്നിട്ടുണ്ട്.
കൂൺ സാധാരണയായി നമുക്കെല്ലാം ഇഷ്ടപ്പെട്ട വിഭവമായിരിക്കും. അതുപോലെ തന്നെ വിദേശരാജ്യങ്ങളിലും ഏറെ പ്രിയങ്കരിയാണ് കൂൺ വിഭവങ്ങൾ. എന്നാൽ, നന്നായി ശ്രദ്ധിച്ച് തിരഞ്ഞെടുക്കുകയും പാകം ചെയ്യുകയും ചെയ്തില്ലെങ്കിൽ ജീവന് പോലും ഭീഷണിയാണ് എന്ന് അർത്ഥം. ഓസ്ട്രേലിയയിൽ എറിൻ എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അവർ പാകം ചെയ്ത് നൽകിയത് 'മരണത്തൊപ്പി' എന്ന് അറിയപ്പെടുന്ന കൂണാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
ഇനി എന്താണ് അമാനിറ്റ ഫല്ലോയിഡസ് അഥവാ മരണത്തൊപ്പി?
ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അപകടകാരിയായ ഒന്നാണ് കൂൺ. തിന്നാൻ പറ്റുന്നവയേയും പറ്റാത്തവയേയും കണ്ടെത്തി വേണം അത് പാകം ചെയ്യാൻ. ചതുപ്പുകളിലും കാടുകളിലുമെല്ലാം കാണാവുന്ന ഒരുതരം കൂണാണ് അമാനിറ്റ ഫല്ലോയിഡസ് (Amanita phalloides). ഈ കൂണുകളിൽ അഞ്ച് മില്ലിഗ്രാം വിഷം അടങ്ങിയിട്ടുണ്ട്. അരക്കപ്പ് കൂണുണ്ടെങ്കിൽ അതൊരു മനുഷ്യന്റെ മരണത്തിന് തന്നെ കാരണമായേക്കും എന്നർത്ഥം. ഈ സ്വഭാവം കൊണ്ട് തന്നെയാണ് ഈ ഇനം കൂണുകൾ മരണത്തൊപ്പി (Death cap mushrooms) എന്നും അറിയപ്പെടുന്നത്. കരളിനെ നേരിട്ട് ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള കൂണുകളാണ് ഇത്.
ഇനി വിഷമുള്ള കൂണും വിഷമില്ലാത്ത കൂണും എങ്ങനെ തിരിച്ചറിയാം എന്നല്ലേ? വളരെ പ്രയാസകരമാണ് അത്. എങ്കിലും ചില കാര്യങ്ങളൊക്കെ നമുക്കും ശ്രദ്ധിക്കാം. പാകം ചെയ്യാൻ വേണ്ടി കൂണുകൾ തിരഞ്ഞെടുക്കുമ്പോൾ ചുവന്ന തണ്ടുകളുള്ള കൂണുകൾ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അതുപോലെ, തണ്ടുകളിൽ വെളുത്ത വളയങ്ങളുള്ള കൂണുകളും ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.
അതുപോലെ സീസണുകളിൽ കൂണുകൾ വാങ്ങുന്നതാണ് നല്ലത്. കടയിൽ നിന്നാണ് കൂൺ വാങ്ങുന്നത് എങ്കിൽ പഴകിയതും ചീഞ്ഞതുമായ കൂൺ വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. ഫ്രഷ് ആണെന്ന് ഉറപ്പ് വരുത്തിയിട്ട് വേണം കൂൺ തിരഞ്ഞെടുക്കാൻ. അതുപോലെ വിശ്വാസ്യയോഗ്യമായ കടകളിൽ നിന്നും വാങ്ങാനും ശ്രദ്ധിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: