വീണ്ടും ട്വിസ്റ്റ്! നിതീഷ് കുമാറിന് പുറമെ മറ്റൊരു യുവതാരം കൂടി ടെസ്റ്റ് അരങ്ങേറ്റത്തിന്; ബാറ്റിംഗ് ആഴം കൂടും
മറ്റൊരു താരം കൂടി അരങ്ങേറ്റം നടത്തുമെന്നാള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. യുവതാരം ഹര്‍ഷിത് റാണയ്ക്കാണ് അവസരം ഒരുങ്ങുക.
പെര്‍ത്ത്: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ കുറിച്ച് ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി അരങ്ങേറ്റം നടത്തുമെന്നുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ ഇന്ത്യ എ ടീമിനൊപ്പമുണ്ടായിരുന്ന റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍ എന്നിവര്‍ ഇന്ന് നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. അഭിമന്യൂ ഈശ്വരന്‍ ബാക്ക് അപ്പ് ഓപ്പണറായി തുടരും. അതേസമയം, മലയാളി താരം ദേവ്ദത്ത് പടിക്കലിനോട് ഓസ്‌ട്രേലിയയില്‍ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ആദ്യ ടെസ്റ്റിന് ഉറപ്പില്ലാത്ത സാഹര്യത്തില്‍ ദേവ്ദത്ത് മൂന്നാം നമ്പറില്‍ കളിക്കാന്‍ സാധ്യത ഏറെയാണ്. യശസ്വി ജയ്‌സ്വാള്‍ - കെ എല്‍ രാഹുല്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും.
ഇതിനിടെ മറ്റൊരു താരം കൂടി അരങ്ങേറ്റം നടത്തുമെന്നാള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. യുവതാരം ഹര്‍ഷിത് റാണയ്ക്കാണ് അവസരം ഒരുങ്ങുക. അടുത്തിടെ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഹര്‍ഷിതിന് സാധിച്ചിരുന്നു. ബാറ്റുകൊണ്ടും പന്തും ഹര്‍ഷിത് തിളങ്ങി. ഈ ഓള്‍റൗണ്ട് മികവാണ് ടീം മാനേജ്‌മെന്റിന് താല്‍പര്യം വര്‍ധിപ്പിക്കുന്നത്. ഹര്‍ഷിത് വന്നാല്‍ മുഹമ്മദ് സിറാജ് അല്ലെങ്കില്‍ ആകാശ് ദീപ് എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. മിക്കവാറും സിറാജ് പുറത്തിരിക്കാനായിക്കും സാധ്യത. ജസ്പ്രിത് ബുമ്ര, ആകാശ്, ഹര്‍ഷിത് സഖ്യം പേസ് എറിയാനെത്തും. പിന്തുണയുമായി നിതീഷ് കുമാറും. രോഹിത്തിന് പകരം ബുമ്രയാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക.
രോഹിത്തിനോട് വിയോജിപ്പ്, ഞാനായിരുന്നെങ്കില്‍ ആദ്യ ടെസ്റ്റില്‍ കളിക്കുമായിരുന്നു: സൗരവ് ഗാംഗുലി
ജയ്‌സ്വാള്‍-രോഹുല്‍ സഖ്യം ഓപ്പണ്‍ ചെയ്യുമ്പോള്‍ ദേവ്ദത്ത് മൂന്നാം സ്ഥാനത്ത് കളിക്കും. പിന്നാലെ വിരാട് കോലി ക്രീസിലെത്തു. മധ്യനിര, റിഷഭ് പന്തും സുപ്രധാന റോള്‍ വഹിക്കും. രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, നിതീഷ് എന്നിവരും തൊട്ടുപിന്നിലുണ്ടാവും. ടീമിലെ ഏക സ്പിന്നറും ജഡേജയായിരിക്കും. തുടര്‍ന്ന് ഹര്‍ഷിത്, ആകാശ്, ബുമ്ര എന്നിവരും കളിക്കും.
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, ആകാശ് ദീപ്, ജസ്പ്രിത് ബുമ്ര.
ഇന്ത്യയുടെ മുഴുവന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, ആര്‍ ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.