ഒരാഴ്ചയ്ക്കിടയിൽ പന്ത്രണ്ടിലേറെ കഴുതകളെ കാണാനില്ലെന്ന് പരാതി; 500 സിസിടിവി പരിശോധിക്കാൻ മധ്യപ്രദേശ് പോലീസ്
ഇന്ന് കഴുത പാലിന് ലിറ്ററിന് 5,000 രൂപ വിലയുണ്ടെന്ന് അറിയുമ്പോള്‍ തന്നെ കഴുത പഴയ കഴുതയല്ലെന്ന് വ്യക്തമാണ്
ഉത്തരേന്ത്യയില്‍ കഴുത കര്‍ഷകര്‍ക്ക് ഏറെ ഡിമാന്‍റാണ്. ഭാരം ചുമക്കുന്നതിനൊപ്പം കഴുത പാലിനും ഇപ്പോള്‍ വലിയ വിലയാണെന്നത് തന്നെ കാരണം. ഇന്ന് കഴുത പാലിന് ലിറ്ററിന് 5,000 രൂപ വിലയുണ്ടെന്ന് അറിയുമ്പോള്‍ തന്നെ കഴുത പഴയ കഴുതയല്ലെന്ന് വ്യക്തമാണ്. അതിനാല്‍ തന്നെ കഴുതകളെ കാണാതായാല്‍ പഴയത് പോലെ അന്വേഷിച്ച് ചെല്ലാന്‍ ആളില്ലെന്ന് കരുതരുത്. ചോദിക്കാനും പറയാനും കഴുകള്‍ക്കുമുണ്ട് ഇന്ന് ആളുകള്‍. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഒരു കൂട്ടം കര്‍ഷകരാണ് തങ്ങളുടെ പരാതിയുമായി കോട്വാലി പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി, ഒരു ഡസനോളം കഴുതകളെ ഒരാഴ്ചയായി കാണാനില്ല എന്നതും.
കഴുതകളെ കാണാതായിട്ട് മൂന്നോ നാലോ ദിവസമായി എന്നാണ് കഴുതയുടെ ഉടമകളിലൊരാളായ തുക്കാറാം പ്രജാപതി പറയുന്നത്. സാധാരണയായി വീട്ടിന് അകത്താണ് കഴുതകളെയും കെട്ടിയിടാറ്. എന്നാല്‍, മഴ കനത്തതോടെ കഴുതകളെ വീട്ടിൽ നിന്ന് ഇറക്കി വിടാൻ തീരുമാനിച്ചു. എന്നാൽ മൂന്നാല് ദിവസം കഴിഞ്ഞിട്ടും അവയില്‍ ഒന്ന് പോലും തിരിച്ചെത്തിയില്ലെന്നും അദ്ദേഹം പറയുന്നു. അഞ്ചും ആറും കഴുതകളുള്ള കര്‍ഷകരാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഒരു കഴുതയ്ക്ക് നിലവില്‍ ഏകദേശം 25,000 മുതൽ 30,000 രൂപ വരെ വിലയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. കഴുതകളെ സാധാരണ ദിവസങ്ങളില്‍ ഇഷ്ടികയും ചെളിയും കൊണ്ടുപോകാൻ ഇഷ്ടിക കളങ്ങളില്‍ ഉപയോഗിക്കുന്നു. ദിവസത്തിൽ രണ്ട് തവണ അവയ്ക്ക് തീറ്റയും വെള്ളവും നൽകുന്നുവെന്നും ഒരു ഉടമയായ ആദിത്യ പ്രജാപതി ലോക്കൽ 18 നോട് പറഞ്ഞു.
മുഖത്ത് വന്നിരുന്ന പ്രാണിയെ തല്ലിക്കൊന്നു, പിന്നാലെ ചൈനക്കാരന് ഇടത് കണ്ണ് നഷ്ടമായി
സാധാരണയായി കര്‍ഷകര്‍ തങ്ങളുടെ വീടുകളില്‍ തന്നെയാണ് കഴുത അടക്കമുള്ള വളര്‍ത്തു മൃഗങ്ങളെയും വളര്‍ത്തുന്നത്. എന്നാല്‍. ഒരാഴ്ചയ്ക്കിടിയിൽ ഒരു ഡസനിലേറെ കഴുതകളെ കാണാതായത് കര്‍ഷകരെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. ശിക്കാർപുര, പ്രതാപ്പുര, സീലംപുര പ്രദേശങ്ങളിലെ കര്‍ഷകരാണ് തങ്ങളുടെ മൃഗങ്ങളെ കാണാനില്ലെന്ന പരാതിയുമായി എത്തിയതെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് സീതാറാം സോളങ്കി പറഞ്ഞു. കാണാതായ കഴുതകളെ കണ്ടെത്താന്‍ പ്രദേശത്തെ 500 ഓളം സിസിടിവികള്‍ പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സ്റ്റാർ വാർസ്' സ്വർണ്ണ ബിക്കിനിക്ക് ലേലത്തില്‍ ലഭിച്ചത് ഒരു കോടി നാല്പത്തിയാറ് ലക്ഷം രൂപ