ചെടികളിലെ കീടങ്ങളെ പ്രതിരോധിക്കാന്‍ ബേക്കിങ്ങ് സോഡ

ഈ അളവിന്റെ നേര്‍ പകുതിയായും ഉപയോഗിക്കാം. പക്ഷേ, മിശ്രിതം തയ്യാറാക്കി സൂക്ഷിച്ച് വെക്കാന്‍ പാടില്ല. അപ്പോള്‍ തന്നെ മണ്ണില്‍ ചേര്‍ക്കണം.

baking soda for plants to avoid pests

നിങ്ങളുടെ പൂന്തോട്ടം ചെറുതോ വലുതോ ആകട്ടെ. കീടാക്രമണം എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണ്. ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് കീടങ്ങളെ പ്രതിരോധിക്കുന്നവരാണ് പലരും. എന്നാല്‍, നമ്മള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന സോഡിയം കാര്‍ബണേറ്റ് അഥവാ ബേക്കിങ്ങ് സോഡ കീടങ്ങള്‍ക്കെതിരെ പ്രയോഗിക്കാവുന്ന നല്ലൊരു ആയുധമാണ്.

baking soda for plants to avoid pests

ബേക്കിങ്ങ് സോഡ മാത്രമായി ഉപയോഗിക്കുന്നത് ചെടികള്‍ക്ക് ഹാനികരമായി മാറും. പക്ഷേ, അനുയോജ്യമായ മറ്റ് ചേരുവകളുമായി ചേര്‍ത്ത് ചെടികള്‍ക്ക് നല്‍കിയാല്‍ പ്രയോജനപ്പെടും. കുമിള്‍ രോഗങ്ങളെ തടയാന്‍ ഇത് സഹായിക്കും.

ഒച്ചുകളെയും പുഴുക്കളെയും ഉറുമ്പുകളെയും അകറ്റാനായി ബേക്കിങ്ങ് സോഡ ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ഉപയോഗിക്കുമ്പോള്‍ ധാന്യങ്ങള്‍ അരിച്ചെടുക്കുന്ന അരിപ്പയിലൂടെ ബേക്കിങ്ങ് സോഡ അല്‍പ്പാല്‍പ്പമായി മണ്ണില്‍ ചേര്‍ക്കാം. ഈ പൊടി ഇലകളില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചെടികളില്‍ സ്‌പ്രേ ചെയ്യാം

രണ്ട് ടേബിള്‍ സ്പൂണ്‍ സോപ്പും രണ്ട് ടേബിള്‍ സ്പൂണ്‍ പാചക എണ്ണയും മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിങ്ങ് സോഡയും എട്ട് ലിറ്റര്‍ വെള്ളവും രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ത്ത മിശ്രിതമാണ് ആവശ്യം.

ഈ അളവിന്റെ നേര്‍ പകുതിയായും ഉപയോഗിക്കാം. പക്ഷേ, മിശ്രിതം തയ്യാറാക്കി സൂക്ഷിച്ച് വെക്കാന്‍ പാടില്ല. അപ്പോള്‍ തന്നെ മണ്ണില്‍ ചേര്‍ക്കണം.

baking soda for plants to avoid pests

ഇതില്‍ ആദ്യത്തെ മൂന്ന് ചേരുവകളും യോജിപ്പിച്ച് എട്ട് ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കണം. വളരെ നന്നായി യോജിപ്പിച്ച ശേഷം രണ്ട് ടേബിള്‍സ്പൂണ്‍ വിനാഗിരി ചേര്‍ക്കണം. വിനാഗിരി ഏറ്റവും അവസാനം മാത്രമേ ചേര്‍ക്കാവൂ. ഈ മിശ്രിതം സ്‌പ്രേയറില്‍ ഒഴിച്ച് ചെടികളുടെ തണ്ടുകളിലും ഇലകളുടെ മുകളിലും അടിവശത്തും തളിക്കാം.

ഈ മിശ്രിതം ഇലകളുടെ നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ കൊല്ലാന്‍ സഹായിക്കും. മഴക്കാലത്ത് ഈ മിശ്രിതം ഉപയോഗിക്കരുത്. ഇലകളില്‍ തളിച്ചാലും ഒഴുകിപ്പോകും. ഉച്ചയ്ക്ക് ശേഷം തളിക്കുന്നതാണ് നല്ലത്. ഉപയോഗപ്രദമായ പരാഗണം നടത്തുന്ന പ്രാണികളെയും തേനീച്ചകളെയും പൂമ്പാറ്റകളെയും ദോഷകരമായി ബാധിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്‌

ബേക്കിങ്ങ് സോഡ ആല്‍ക്കലൈന്‍ സ്വഭാവമുള്ളതായതുകൊണ്ട് മണ്ണിലെ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുന്നു. പാത്രങ്ങളില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ മണ്ണില്‍ സൗകര്യപ്രദമായി ചേര്‍ക്കാവുന്നതാണ് ഇത്. മണ്ണിന്റെ ഉപരിതലത്തില്‍ ഒരു നുള്ള് ബേക്കിങ്ങ് സോഡ വിതറി വെള്ളം ഒഴിച്ചാല്‍ മതി. ആല്‍ക്കലൈന്‍ സ്വഭാവം ഇഷ്ടപ്പെടുന്ന ചെടികളായ ഹൈഡ്രാഞ്ചിയയ്ക്കും ബെഗോണിയയ്ക്കും ഇത് നല്‍കാവുന്നതാണ്.

അഞ്ചോ ആറോ തുള്ളി പാത്രം കഴുകാനുപയോഗിക്കുന്ന സോപ്പിന്റെ വെള്ളവും ഒരു ടീസ്പൂണ്‍ ബേക്കിങ്ങ് സോഡയും നാല് കപ്പ് വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് ചെടികളില്‍ തളിച്ചാല്‍ കുമിള്‍രോഗം തടയാവുന്നതാണ്. ആഴ്ചയിലൊരിക്കല്‍ തളിക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios