'ഓരോ പെൺകുഞ്ഞും ഈ ലോകത്തിന് അഭിമാനമാകട്ടെ...'; ഇന്ന് ദേശീയ ബാലികാ ദിനം

വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടക്കം ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് ഇരയായി ചെറുപ്രായത്തിൽ ആത്മഹത്യയിൽ അഭയം തേടുന്നവർ മുതൽ ഒന്നും പുറത്ത് പറയാനാകാതെ കഴിയുന്ന പെൺകുട്ടികൾ വരെ ഇന്നും നമുക്ക് ചുറ്റുമുണ്ട്. 

Why do we celebrate National Girl Child Day

ഇന്ന് ദേശീയ ബാലികാദിനം. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തുന്നതിനുമാണ് ബാലികാ ദിനം ആചരിക്കുന്നത്. 

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ജീവിതനിലവാരം എന്നിവ ഉയര്‍ത്തുക, അവര്‍ നേരിടുന്ന വേര്‍തിരിവുകള്‍ ഇല്ലാതാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പെൺകുട്ടികൾക്കായി ഈ ​ദിനം  ആചരിക്കുന്നത്. ലോകത്ത് പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരികയാണ്.  

വീട്ടിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടക്കം ശാരീരികമായും മാനസികമായും പീഡനങ്ങൾക്ക് ഇരയായി ചെറുപ്രായത്തിൽ ആത്മഹത്യയിൽ അഭയം തേടുന്നവർ മുതൽ ഒന്നും പുറത്ത് പറയാനാകാതെ കഴിയുന്ന പെൺകുട്ടികൾ വരെ ഇന്നും നമുക്ക് ചുറ്റുമുണ്ട്. 

എന്നാൽ കുട്ടികളുടെ പല പ്രശ്‌നങ്ങളും കൃത്യസമയത്ത് കണ്ടെത്താൻ രക്ഷാകർത്താക്കൾക്കോ അദ്ധ്യാപകർക്കോ കഴിയാതെ വരുന്നു. രക്ഷിതാക്കൾ മക്കളുടെ പ്രശ്നങ്ങൾ മനസ് തുറന്ന് കേൾക്കാൻ തയ്യാറായാൽ വിഷാദരോ​ഗം, ആത്മഹത്യപ്രവണത എന്നിവയിൽ നിന്ന് രക്ഷപ്പെടുത്താം.

വെന്റിലേറ്ററിലിടും മുമ്പ് വിവാഹം; കൊവിഡ് വാര്‍ഡില്‍ പുതുജീവിതത്തെ വരവേറ്റ് ദമ്പതികള്‍

Latest Videos
Follow Us:
Download App:
  • android
  • ios