Miss Universe 2024 : മിസ് യൂണിവേഴ്‌സ് കിരീടം ചൂടി 21കാരി വിക്ടോറിയ കെയർ

മെക്‌സിക്കോയിൽ നടന്ന 73-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മെക്‌സിക്കോ, നൈജീരിയ, തായ്‌ലൻഡ്, വെനസ്വേല, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ഫൈനലിലേക്ക് എത്തി. 

victoria kjaer theilvig crowned as the 73rd miss universe

73-ാമത് മിസ് യൂണിവേഴ്‌സ് 2024 സൗന്ദര്യമത്സരത്തിൽ കിരീടം സ്വന്തമാക്കി ഡെന്മാർക്കിൽ നിന്നുള്ള വിക്ടോറിയ കെയർ. നിക്കരാഗ്വയിലെ ഷെയ്ന്നിസ് പലാസിയോസ്  വിക്ടോറിയയ്ക്ക് കിരീടമണിയിച്ചു. വെനസ്വേല, മെക്‌സിക്കോ, നൈജീരിയ, തായ്‌ലൻഡ് എന്നിവരെ റണ്ണേഴ്‌സ് അപ്പായി പ്രഖ്യാപിച്ചു.

ഏറ്റവും കൂടുതൽ എൻട്രികൾ ലഭിച്ച മത്സരമായിരുന്നു 73-ാമത് മിസ്സ് യൂണിവേഴ്സ് മത്സരം. 125 എൻട്രികളാണ് ലഭിച്ചത്. 
2018 ൽ 94 എൻട്രികളാണ് ലഭിച്ചിരുന്നത്. മെക്‌സിക്കോയിൽ നടന്ന 73-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മെക്‌സിക്കോ, നൈജീരിയ, തായ്‌ലൻഡ്, വെനസ്വേല, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ ഫൈനലിലേക്ക് എത്തി. 

ഗൗൺ റൗണ്ട് അവസാനിച്ചപ്പോൾ ഡെന്മാർക്കിൻ്റെ വിക്ടോറിയ ക്ജർ തെയിൽവിഗ്, മെക്‌സിക്കോയുടെ മരിയ ഫെർണാണ്ട ബെൽട്രാൻ, നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്‌ഷിന, തായ്‌ലൻഡിൻ്റെ സുചത ചുവാങ്‌സ്‌രി, വെനസ്വേലയുടെ ഇലിയാന മാർക്വേസ് എന്നിവർ ആദ്യ അഞ്ച് മത്സരാർത്ഥികളായി സ്ഥാനം പിടിച്ചു.

മത്സരാർത്ഥികൾ ചോദ്യോത്തര റൗണ്ടിൽ പങ്കെടുക്കുകയും ഏറ്റവും ഒടുവിൽ മിസ് യൂണിവേഴ്സ് 2024 വിജയിയെയും ഫാസ്റ്റ് റണ്ണർ-അപ്പ്, സെക്കന്റ് റണ്ണർ-അപ്പ്,  3rd  റണ്ണർ-അപ്പ്, നാലാം റണ്ണർ-അപ്പ് എന്നിവരെയും തീരുമാനിച്ചു.

മിസ് യൂണിവേഴ്സ് 2024 ഡെൻമാർക്കിൽ നിന്നുള്ള വിക്ടോറിയ കെയർ തെയിൽവിഗ്,  ഒന്നാം റണ്ണർ അപ്പ് - നൈജീരിയയിൽ നിന്നുള്ള ചിഡിമ്മ അഡെറ്റ്‌ഷിന, രണ്ടാം റണ്ണർ-അപ്പ് - മെക്‌സിക്കോയിൽ നിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ, മൂന്നാം റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള സുചത ചുങ്‌ശ്രീയും നാലാം റണ്ണർ അപ്പായി  
ഇലിയാന മാർക്വേസ് എന്നിവരെയും തിരഞ്ഞെടുത്തു.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios