പ്രായമൊക്കെ വെറും നമ്പറല്ലേ; മിസ് ടെക്‌സാസ് സീനിയര്‍ കിരീടമണിഞ്ഞ് അറുപത്തിമൂന്നുകാരി
'ഈ ചുളിവുകളിലും സൗന്ദര്യമുണ്ട്. പ്രായമായ പക്വതയെത്തിയ സ്ത്രീ എന്നാല്‍ ധാരാളം കാര്യങ്ങള്‍ ഇനിയും തെളിയിക്കാനുണ്ട് എന്നാണ് അര്‍ത്ഥം'-റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കിംബര്‍ലെ പറയുന്നു.
മിസ് ടെക്‌സാസ് സീനിയര്‍ അമേരിക്ക സൗന്ദര്യ മത്സരത്തിലെ വിജയിയായി പിയാനോ ടീച്ചറും ഏഴ് കുട്ടികളുടെ മുത്തശ്ശിയുമായ കിംബര്‍ലെ ഖേഡി. ഫിറ്റ്നസിലും ശ്രദ്ധ തിരിച്ചിരിക്കുകയാണ് ഈ 63കാരി.
കിംബര്‍ലെ ഖേഡിക്ക് അറുപതെന്നാല്‍ ജീവിതാവസാനമായിരുന്നു ഇതുവരെ. എന്നാല്‍ ഇപ്പോള്‍ വർക്കൗട്ടും തുടങ്ങിയിരിക്കുകയാണ് ഈ മിടുക്കി മുത്തശ്ശി. ഇപ്പോള്‍ തനിക്ക് തന്നെ പറ്റിയുള്ള അഭിപ്രായം തന്നെ മാറിയെന്നാണ് കിംബര്‍ലെ പറയുന്നത്. 'ഞാന്‍ എന്‍റെ അറുപതുകളെ സ്നേഹിക്കുന്നു. ഈ ചുളിവുകളിലും സൗന്ദര്യമുണ്ട്. പ്രായമായ പക്വതയെത്തിയ സ്ത്രീ എന്നാല്‍ ധാരാളം കാര്യങ്ങള്‍ ഇനിയും തെളിയിക്കാനുണ്ട് എന്നാണ് അര്‍ത്ഥം'-റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കിംബര്‍ലെ പറയുന്നു.
ഡാലസില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന മത്സരം 60 മുതല്‍ 75 വയസ്സുവരെ പ്രായമുള്ള സത്രീകള്‍ക്കു വേണ്ടിയായിരുന്നു. സാധാരണ സൗന്ദര്യ മത്സരങ്ങളില്‍ നിന്ന് വിഭിന്നമായി ബാത്തിങ് സ്യൂട്ട് റൗണ്ട് ഈ മത്സരത്തിലില്ല.
Also Read: 52-ാം പിറന്നാളിന് ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ച് ജെന്നിഫർ ലോപ്പസ്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona