വണ്ണം കൂടിയതിന്റെ പേരില്‍ ബോഡിഷെയിമിങ്ങ്; 'തടിച്ചി' എന്ന് ചിലർ വിളിച്ചു - തമന്ന
കഴിഞ്ഞ മാസമാണ് കൊവിഡ് ബാധിച്ച വിവരവും അതിനെതിരെയുള്ള പോരാട്ട ത്തെക്കുറിച്ചും തമന്ന പങ്കുവച്ചത്. ചിത്രങ്ങൾക്ക് താഴേ തടിച്ചി എന്ന് കമന്റിടുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറയുന്നു.
കൊവിഡ് ഭേദമായി തിരിച്ചെത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾക്ക് താഴെ തടി കൂടിയതിന്റെ പേരില്‍ തന്നെ ബോഡിഷെയിമിങ്ങിന് ഇരയാക്കുകയാണെന്ന് തമന്ന. കൊവിഡ് ബാധിച്ച സമയത്ത് താന്‍ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം തടിയും കൂടിയെന്ന് തമന്ന പറയുന്നു.
കഴിഞ്ഞ മാസമാണ് കൊവിഡ് ബാധിച്ച വിവരവും അതിനെതിരെയുള്ള പോരാട്ട ത്തെക്കുറിച്ചും തമന്ന പങ്കുവച്ചത്. ചിത്രങ്ങൾക്ക് താഴേ തടിച്ചി എന്ന് കമന്റിടുന്നവരുണ്ട്. ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറയുന്നു.
കൊവിഡ് പോസിറ്റിവാണെന്ന് അറിഞ്ഞപ്പോൾ ശരിക്കുമൊന്ന് പേടിച്ച് പോയി. മരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. ഗുരുതരമായ ലക്ഷണങ്ങളും ഉണ്ടായിരുന്നു, ഡോക്ടര്‍മാരാണ് രക്ഷിച്ചത്. ജീവിതം എത്രത്തോളം മൂല്യമുള്ളതാണെന്ന് തിരിച്ചറിഞ്ഞ ദിനങ്ങളാണവ -തമന്ന പറഞ്ഞു.
വര്‍ക്കൗട്ടിലൂടെ സ്റ്റാമിന വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് തമന്ന ഭാട്ടിയ ഇപ്പോൾ. ഫിറ്റ്‌നസ് ട്രെയിനര്‍ യോഗേഷിനൊപ്പം വീണ്ടും വ്യായാമത്തിലേര്‍പ്പെടുന്ന വിഡിയോ താരം നേരത്തെ പങ്കുവച്ചിരുന്നു.
ഹൈദരാബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ കോണ്ടിനന്റല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു തമന്ന.
അഞ്ച് മാസം കൊണ്ട് കുറച്ചത് 15 കിലോ; ഡയറ്റ് പ്ലാനിനെ കുറിച്ച് നടി പറയുന്നു...