സ്ത്രീകള്‍ അറിയാന്‍; 'ഗര്‍ഭിണിയാകും മുമ്പേ ശ്രദ്ധിക്കേണ്ടത്'

പൂര്‍ണ്ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നമുക്കറിയാം പല തരത്തിലുള്ള ആരോഗ്യ വെല്ലുവിളികളും ഉയരാനിടയുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മുതല്‍ അണുബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാകുന്ന സാഹചര്യം വരെ ഇതുണ്ടാക്കിയേക്കാം. അതിനാല്‍ത്തന്നെ നിസാരമായി കരുതാവുന്ന വിഷയമല്ല ഇത്

study says that consuming certain vegetables may reduce risk of premature delivery

ഗര്‍ഭകാലത്ത്, ഭക്ഷണവും മറ്റ് ജീവിതരീതികളുമുള്‍പ്പെടെ എല്ലാക്കാര്യങ്ങളിലും സ്ത്രീകള്‍ കാര്യമായ ശ്രദ്ധ പുലര്‍ത്താറുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് പുതിയൊരു പഠനം പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യം, പ്രസവവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കാന്‍ ഗര്‍ഭധാരണത്തിന് മുമ്പേ തന്നെ ചിലത് ശ്രദ്ധിക്കാനുണ്ടെന്നാണ് ഈ പഠനം പറയുന്നത്. 

'ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. പ്രധാനമായും പൂര്‍ണ്ണവളര്‍ച്ചയെത്തും മുമ്പ് പ്രസവം നടക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട, ഡയറ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

Also Read:- ഗര്‍ഭിണികളിലെ മാനസികസമ്മര്‍ദ്ദം സൂചിപ്പിക്കും കുഞ്ഞ് ആണോ പെണ്ണോ; പുതിയ പഠനം...

പൂര്‍ണ്ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ നമുക്കറിയാം പല തരത്തിലുള്ള ആരോഗ്യ വെല്ലുവിളികളും ഉയരാനിടയുണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ മുതല്‍ അണുബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമാകുന്ന സാഹചര്യം വരെ ഇതുണ്ടാക്കിയേക്കാം. അതിനാല്‍ത്തന്നെ നിസാരമായി കരുതാവുന്ന വിഷയമല്ല ഇത്. 

 

study says that consuming certain vegetables may reduce risk of premature delivery

 

ഗര്‍ഭിണിയാകും മുമ്പേ തന്നെ ഡയറ്റില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് ഈ സങ്കീര്‍ണതകളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കുമെന്നാണ് പഠനത്തിലൂടെ ഗവേഷകര്‍ അവകാശപ്പെടുന്നത്. അതായത്, ചിലയിനം പച്ചക്കറികള്‍ ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നതിന്റെ മുമ്പായി പതിവായി കഴിച്ചുശീലിക്കുക. 

Also Read:- ഗർഭകാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?...

ക്യാരറ്റ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി, മത്തന്‍, കാബേജ്, ഗ്രീന്‍ ബീന്‍സ്, ഉരുളക്കിഴങ്ങ് എന്നീ പച്ചക്കറികളാണ് ഇതില്‍ മുഖ്യമെന്ന് ഗവേഷകര്‍ പറയുന്നു. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും പ്രസവവുമായും കുഞ്ഞിന്റെ ആരോഗ്യവുമായും ബന്ധപ്പെട്ട പല പ്രശ്‌നങ്ങളേയും അകറ്റിനിര്‍ത്താന്‍ സഹായിക്കും. 

 

study says that consuming certain vegetables may reduce risk of premature delivery

 

'കാത്സ്യം, അയേണ്‍ തുടങ്ങിയ ഘടകങ്ങള്‍ ധാരാളമുള്ള ഭക്ഷണം ഗര്‍ഭധാരണത്തിന് മുമ്പ് തന്നെ കഴിക്കുന്നതിലൂടെ പ്ലാസന്റയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ശരീരവളര്‍യ്ക്കും ഗുണകരമാകും. ഗര്‍ഭധാരണം നടന്ന ശേഷം ഇത്തരത്തില് ഡയേറ്ററി ചെയ്ഞ്ച് കൊണ്ടുവരുന്നത് വൈകിപ്പോകും എന്നാണ് ഞങ്ങളുടെ അഭിപ്രായം. കാരണം ആദ്യ മൂന്ന് മാസത്തോടെ തന്നെ കുഞ്ഞിന്റെ ആകെയും ഘടന രൂപപ്പെട്ട് കഴിയും. അതിനാല്‍ ആ സമയത്തിനകം കുഞ്ഞിന് ആവശ്യമായത്ര ഘടകങ്ങള്‍ എത്തിക്കുക എന്നത് പലപ്പോഴും സാധ്യമായേക്കില്ല...' പഠനത്തിന് നേതൃത്വം നല്‍കിയ ഡെര്‍ജെ ഗെറ്റേ എന്ന ഗവേഷകന്‍ പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios