രാജകീയ സൗഭാഗ്യങ്ങള്‍ ത്യജിച്ച് ഹാരി കൊട്ടാരം വിടുന്നു; പിന്നില്‍ ഭാര്യയുടെ നിര്‍ബന്ധമോ? പുതിയ വെളിപ്പെടുത്തല്‍ !
ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ലോകം കേട്ടത്.
ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ഭാര്യ മേഗന്‍ മാര്‍ക്കിളും രാജകീയ പദവികളെല്ലാം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ലോകം കേട്ടത്. ഹാരിയുടെയും മേഗന്റെയും ഈ തീരുമാനത്തിന് പിന്നാലെ കാരണങ്ങളെ കുറിച്ചും ചര്‍ച്ച വന്നുതുടങ്ങി. അതിനിടെ ഈ രാജകീയ നാടകത്തിനും പുതിയ വിവാദങ്ങൾക്കും പിന്നിൽ മേഗാൻ മാർക്കിളാണെന്ന വെളിപ്പെടുത്തല്‍ കഥയ്ക്ക് വഴിത്തിരിവാകുന്നു.
മേഗന്‍റെ അർധ സഹോദരി സമാന്ത മാർക്കിളിന്റെതാണ് പുതിയ വെളിപ്പെടുത്തൽ. രാജകീയ ജീവിതം ഉപേക്ഷിക്കാനുള്ള തീരുമാനത്തിനു പിന്നിൽ മേഗനാണെന്നും, ഹാരി രാജകുമാരന് ഇതിൽ പങ്കില്ലെന്നും സമാന്ത പറഞ്ഞു. ഐടിവിയുടെ ദിസ് മോണിങ് എന്ന പരിപാടിയിലാണ് സമാന്ത ഇക്കാര്യം പറഞ്ഞത്. ഇങ്ങനെയൊരു തീരുമാനം എടുത്തതിൽ ഹാരി രാജകുമാരനും മേഗൻ മാര്‍ക്കിളും തീർച്ചയായും മാപ്പുചോദിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സമാന്ത പ്രതികരിച്ചു.
' ഇവരുടെ തെറ്റായ തീരുമാനം കേട്ടപ്പോൾ ഞങ്ങളുടെ പിതാവ് അമ്പരന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ പദവിയും സുഖസൗകര്യങ്ങളും മേഗൻ തുടക്കത്തിൽ ആസ്വദിച്ചിരുന്നു. മേഗൻ തന്റെ ആഢംബര ജീവിതത്തിനായി വരുത്തിയ ചിലവുകൾ സംബന്ധിച്ച് നേരത്തെ തന്നെ വിമർശനമുണ്ടായിരുന്നു. ഈ ഈ പേരുദോഷം മാറ്റുന്നതിനായാണ് ഇപ്പോൾ ഇങ്ങനെ ഒരു നാടകം ആസൂത്രണം ചെയ്തത്' - സമാന്ത മാര്‍ക്കിൾ പറഞ്ഞു.
'സൺഡെ മെയ്‍ൽ' ദിനപ്പത്രം പുറത്തുവിട്ട കത്തുകളുടെ പേരിലുണ്ടായ വിവാദങ്ങളിലും മേഗന് പങ്കുള്ളതായി സമാന്ത ആരോപിച്ചു. ' ബ്രിട്ടീഷ് രാജകുടുംബത്തിന് ഒരു പാരമ്പര്യമുണ്ട്. പൊതുസമൂഹത്തോട് കടമയുണ്ട്. ആ പാരമ്പര്യവും ഉത്തരവാദിത്തവും മേഗൻ ആസൂത്രണം ചെയ്ത നാടകത്തലൂടെ ഇല്ലാതാകുകയാണ് '- സമാന്ത തുറന്നടിച്ചു.
(സമാന്ത മാര്‍ക്കിൾ അഭിമുഖത്തിനിടെ)