കോളേജിൽ പഠിക്കാൻ പോയ കാന്താരിക്ക് കലിപ്പന്റെ വക 11 കല്പനകൾ

25 ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം തന്നെ ഈ പോസ്റ്റ് കണ്ടിരിക്കുന്നത്. 

crazy rules by boyfriend for going to different city to do university

കാമുകിമാരെ വല്ലാതെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന 'കലിപ്പ'ന്മാർ നമ്മുടെ നാട്ടിൽ മാത്രമല്ല ഉള്ളത്, അങ്ങ് അമേരിക്കയിലുമുണ്ട്. കോളേജിൽ നല്ലൊരു കോഴ്സിന് അഡ്മിഷൻ കിട്ടി മറ്റൊരു നഗരത്തിലേക്ക് പഠിക്കാൻ പോവുന്ന തന്റെ കാമുകിക്ക് (Girl Friend) വിചിത്രമായ 11 കല്പനകളുടെ ഒരു പട്ടിക തന്നെ അയച്ചു നൽകിയിരിക്കുകയാണ് അമേരിക്കയിലെ ഒരു 'കലിപ്പൻ' യുവാവ്. കരോളിൻ എന്ന് പേരായ യുവതി ടിക്‌ടോക്കിലൂടെ (Tik Tok) ഈ കല്പനകളുടെ ഒരു സ്ക്രീൻഷോട്ട് പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. അനാവശ്യമായ നിയന്ത്രണങ്ങളാണ് ഈ നിർദേശങ്ങളുടെ രൂപത്തിൽ കാമുകൻ (Boy Friend) തന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് എന്നും യുവതി സോഷ്യൽ മീഡിയയിലൂടെ പരാതിപ്പെട്ടു. മിറർ പത്രമാണ് ഈ കല്പനകളുടെ ലിസ്റ്റും വാർത്തയും പ്രസിദ്ധപ്പെടുത്തിയത്. 

crazy rules by boyfriend for going to different city to do university

 

ലിസ്റ്റിലെ 11  കല്പനകൾ  

1. ഈ ലിസ്റ്റ് വായിച്ച ശേഷം എന്നെ അവഗണിക്കരുത്. 
2. നിന്റെ ഫോണിന്റെ ലൊക്കേഷൻ അറിയാനുള്ള സംവിധാനം ഓഫ് ചെയ്ത് വെക്കരുത്.
3. ഞാനോ എന്റെ അമ്മയോ അപ്പ്രൂവ് ചെയ്യാത്ത വസ്ത്രങ്ങൾ ധരിക്കരുത്.
4. മറ്റുള്ള ബോയ്‌സുമായി 25 അടിയിൽ കൂടുതൽ അടുത്തേക്ക് ചെല്ലരുത്.
5. മദ്യപാനം തീർത്തും ഒഴിവാക്കണം 
6. നീളം കുറഞ്ഞതോ ഇറുകിയതോ ആയ വസ്ത്രങ്ങൾ ഒന്നും തന്നെ ധരിക്കരുത്.
7. രാത്രി 9 മണിയോടെ ഹോസ്റ്റലിൽ തിരിച്ചെത്തി എന്നോട് വീഡിയോചാറ്റ് ചെയ്തുകൊള്ളണം. രാത്രി മറ്റാരുടെയും കൂടെ ഇല്ല എന്ന് എനിക്കുറപ്പാക്കണം.
8. കൂടെ പഠിക്കുന്നവരുടെ കൂടെ നൈറ്റ് ക്ലബ്ബിൽ പോവുക, അവരുടെ വീട്ടിൽ നടക്കുന്ന പാർട്ടികളിൽ പങ്കെടുക്കുക ഒന്നും ചെയ്യരുത്.
9. മറ്റുളളവരുടെ വസ്ത്രങ്ങൾ ഒരു കാരണവശാലും ധരിക്കരുത്.
10. മറ്റുള്ള പയ്യന്മാരെ കെട്ടിപ്പിടിക്കുകയോ, ഉമ്മവെക്കുകയോ അരുത്. 
11. ഞാൻ കയ്യിൽ ഇടീച്ചിട്ടുള്ള മോതിരം ഒരിക്കലും ഊരി മാറ്റരുത്.       

എന്തായാലും ഈ ഒരു പോസ്റ്റോടെ ഈ യുവതിയും കാമുകനും അമേരിക്കയിൽ ആകെ വൈറലായിരിക്കുകയാണ്. 25 ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം തന്നെ  ഈ പോസ്റ്റ് കണ്ടിരിക്കുന്നത്. ഈ ബന്ധത്തിൽ യുവതി ചൂഷണം ചെയ്യപ്പെടുകയാണ് എന്നും എത്രയും പെട്ടെന്ന് തന്നെ ഈ കാമുകനുമായുള്ള ബന്ധം വേർപെടുത്തി രക്ഷപ്പെടണം എന്നുവരെ പലരും യുവതിയെ ഉപദേശിക്കുകയുണ്ടായി. 

*ആദ്യ ചിത്രം പ്രതീകാത്മകം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoron

Latest Videos
Follow Us:
Download App:
  • android
  • ios