'സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവര്‍'; വിവാദ ട്വീറ്റിന് ക്ഷമ പറഞ്ഞ് ബര്‍ഗര്‍ കിങ്

ട്വീറ്റില്‍ മാത്രമല്ല, ന്യൂയോര്‍ക്ക് ടൈംസിലും  ബര്‍ഗര്‍ കിങ് ഒരു മുഴുവന്‍ പേജ് പരസ്യം നല്‍കിയിരുന്നു. 'Women belong in the kitchen'എന്നത് വലിയ അക്ഷരത്തില്‍ നല്‍കുകയായിരുന്നു അവര്‍.

Burger King Apologizes and deletes sexist tweet Women Belong in the Kitchen

സ്ത്രീകള്‍ അടുക്കളയില്‍ ഒതുങ്ങേണ്ടവരാണ് എന്ന ട്വീറ്റിന് ക്ഷമ പറഞ്ഞ് ഫാസ്റ്റ് ഫുഡ് സ്ഥാപനമായ ബര്‍ഗര്‍ കിങ്. തങ്ങള്‍ പുതുതായി ആരംഭിക്കുന്ന സ്‌കോളര്‍ഷിപ്പിന്റെ ഭാഗാമായി വനിതാ ദിനത്തിലാണ് വിവാദമായ ഈ ട്വീറ്റ് ബര്‍ഗര്‍ കിങ് പോസ്റ്റ് ചെയ്തത്. 

എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ട്വീറ്റിന് ഇവര്‍ മാപ്പ് പറയുകയായിരുന്നു. ആദ്യം ട്വീറ്റ് നീക്കം ചെയ്യാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് പ്രതിഷേധ കമന്റുകള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. 

Burger King Apologizes and deletes sexist tweet Women Belong in the Kitchen

ട്വീറ്റില്‍ മാത്രമല്ല, ന്യൂയോര്‍ക്ക് ടൈംസിലും  ബര്‍ഗര്‍ കിങ് ഒരു മുഴുവന്‍ പേജ് പരസ്യം നല്‍കിയിരുന്നു. 'Women belong in the kitchen'എന്നത് വലിയ അക്ഷരത്തില്‍ നല്‍കുകയായിരുന്നു അവര്‍.

ബര്‍ഗര്‍ കിങ്ങിന്റെ ഏതെങ്കിലും ഫ്രാഞ്ചൈസികളില്‍ ജോലിചെയ്യുന്ന രണ്ട് വനിതകള്‍ക്ക് വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയെ പറ്റിയും പരസ്യം നല്‍കി. എന്തായാലും ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും വിമര്‍ശനങ്ങളും ട്രോളുകളുമായി സൈബര്‍ ലോകം  ബര്‍ഗര്‍ കിങ്ങിന്‍റെ പുറകെയുണ്ട്. 

Also Read: ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്താല്‍ ഒരു കിലോ 'ഫ്രഷ്' ഉരുളക്കിഴങ്ങ് 'ഫ്രീ'...

Latest Videos
Follow Us:
Download App:
  • android
  • ios