മകളുടെ ജീവന്‍ രക്ഷിക്കാന്‍ പേരകുഞ്ഞിന്​ ജന്മം നല്‍കി 53കാരി

ഐവിഎഫിലൂടെയാണ് മകളുടെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചത്. അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്ന് അമ്മയോട് ‍ഡോക്ടർമാർ പറഞ്ഞെങ്കിലും അവർ അത് കേൾക്കാതെ പൂര്‍ണമനസോടെയാണ് മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയ്യാറായതെന്ന്​ ബന്ധുക്കൾ പറയുന്നു. ​

53 Year Old Grandma Gives Birth to Her Own Grand daughter

മകളുടെ ജീവന്‍ രക്ഷിക്കാന്‍ പേരകുഞ്ഞിന്​ ജന്മം നല്‍കി 53കാരി. തെക്കൻ ബ്രസീലിയൻ സംസ്​ഥാനമായ സാന്ത കാറ്റാറിനയിലാണ് സംഭവം. 53 കാരിയായ അധ്യാപികയാണ്​ മകള്‍ ഇന്‍ഗ്രിഡിന്റെ പെണ്‍കുഞ്ഞിന്​ ജന്മം നല്‍കിയത്.

2014 ല്‍ ഇന്‍ഗ്രിഡിന്​ ശ്വാസകോശ സംബന്ധമായ ചില അസുഖങ്ങളുണ്ടായിരുന്നു. വേഗത്തിൽ രക്തം കട്ട പിടിക്കുകയും ശ്വാസകോശത്തിൽ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്. രക്തം കട്ടപിടിക്കുന്നതിനാല്‍ ഗര്‍ഭം ധരിച്ചാൽ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന്​ ഡോക്​ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

ഡോക്ടർ ഇങ്ങനെ പറഞ്ഞതോടെയാണ് മകളുടെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ അമ്മ​ തയ്യാറായത്​. ഐവിഎഫിലൂടെയാണ് മകളുടെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചത്. അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്ന് അമ്മയോട് ‍ഡോക്ടർമാർ പറഞ്ഞെങ്കിലും അവർ അത് കേൾക്കാതെ പൂര്‍ണമനസോടെയാണ് മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയ്യാറായതെന്ന്​ ബന്ധുക്കൾ പറയുന്നു. ​

ആഗസ്​റ്റ്​ 19 നാണ്​ അമ്മ മരിയ ക്ലാര എന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്.  പ്രസവത്തിന്​ യുവതിയും ഭര്‍ത്താവും​സാക്ഷിയായിരുന്നു. 'വലിയൊരു സ്വപ്നമാണ് സഫലമായത്. പറയാൻ വാക്കുകൾ കിട്ടുന്നില്ല. എല്ലാവരും പറയുന്നതുപോലെ ഒരു അച്ഛനാവുക എന്നതും പിതാവാകുന്ന നിമിഷവും വിവരിക്കാന്‍ കഴിയില്ല...' - യുവതിയുടെ ഭർത്താവ് പറഞ്ഞു.

വിവാഹവേദിയിൽ വച്ച് വരനെ അടിച്ച് വധു; കാരണമിതാണ്...

 

Latest Videos
Follow Us:
Download App:
  • android
  • ios