വീഡിയോ 'ക്യൂ' സംവിധാനം പരീക്ഷിച്ച് യൂട്യൂബ്; ഇത് ലഭിക്കാന്‍ ചെയ്യേണ്ടത്.!

വീഡിയോ ക്യൂ എന്ന രീതിയില്‍ ക്രമീകരിക്കാം. യൂട്യൂബ് വെബിൽ നിലവിലുള്ള ഫീച്ചര്‍ യൂട്യൂബ് ആപ്പിലേക്കും കടന്നുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

YouTube is testing video queue for Android and iOS

ദില്ലി: ഒരു പുതിയ പ്രീമിയം ഫീച്ചർ യൂട്യൂബ് പരീക്ഷിക്കുകയാണ്. നിലവിലെ പ്ലേ ലിസ്റ്റ് രീതിയില്‍ നിന്നും മാറി വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം ഉപയോക്താവിന് തന്നെ എഡിറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ഫീച്ചര്‍. വീഡിയോ ക്യൂ എന്ന രീതിയില്‍ ക്രമീകരിക്കാം. യൂട്യൂബ് വെബിൽ നിലവിലുള്ള ഫീച്ചര്‍ യൂട്യൂബ് ആപ്പിലേക്കും കടന്നുവരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ ക്യൂ ഫീച്ചർ  ‘Watch Later’ എന്ന ഓപ്ഷനിൽ നിന്ന് വ്യത്യസ്തമാണ്, അത് വീഡിയോകളെ ഒരു പ്രത്യേക പ്ലേലിസ്റ്റില്‍ സംരക്ഷിക്കുന്നു. എന്നാല്‍ ക്യൂവിൽ ചേർത്ത വീഡിയോ നിങ്ങൾ യൂട്യൂബ് ആപ്പ് അടച്ചാല്‍ പിന്നെ അവിടെ ഉണ്ടാകില്ല. 

എങ്ങനെ ഈ ഫീച്ചര്‍ നിങ്ങള്‍ക്ക് ഓണാക്കാം

മുകളിൽ വലത് കോണിലുള്ള Profile ക്ലിക്ക് ചെയ്യുക →  Settings →  Try new features →Queue എനെബിള്‍ ചെയ്യുക.
ഒരു ക്യൂ സൃഷ്ടിക്കാൻ, ഏതെങ്കിലും വീഡിയോ ഇനത്തിന് അടുത്തുള്ള 3 ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് “Play last in queue” തിരഞ്ഞെടുക്കുക
ഒരു ക്യൂ സൃഷ്ടിക്കപ്പെടും, പേജിന്റെ ചുവടെ ആക്‌സസ് ചെയ്യാനാകും
ക്യൂ പാനലിൽ, വീഡിയോകൾ പ്ലേ ചെയ്യുന്ന ക്രമം പുനഃക്രമീകരിക്കാൻ നിങ്ങൾക്ക് വലിച്ചിടാം അല്ലെങ്കിൽ ക്യൂവിൽ നിന്ന് വീഡിയോകൾ നീക്കം ചെയ്യാം. നിങ്ങൾ കാണുമ്പോൾ ക്യൂവിലേക്ക് വീഡിയോകൾ ചേർക്കുന്നത് തുടരാം

മൊബൈലിലും ടാബ്‌ലെറ്റുകളിലും ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ യൂട്യൂബ് പ്രീമിയം ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ലഭ്യമാണ്. ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യുക. ജനുവരി 28 വരെ പരീക്ഷണം ലഭ്യമാണെന്ന് യൂട്യൂബ് പറയുന്നു. അതിനാൽ അതിന് ശേഷം ഇത് എല്ലാവര്‍ക്കും ലഭ്യമാകും എന്നാണ് വിവരം. 

യൂട്യൂബ് വീഡിയോ അനുകരിച്ച 15 വയസ്സുകാരന്‍റെ ജനനേന്ദ്രിയത്തിൽ മോതിരം കുടുങ്ങി: രക്ഷകരായി ഫയര്‍ഫോഴ്സ്

ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍

Latest Videos
Follow Us:
Download App:
  • android
  • ios