വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന ലൈംഗിക ദൃശ്യം നീക്കണം; ആദ്യം ചെയ്യേണ്ടത് ഇതാണെന്ന് കോടതിയില്‍ വാട്ട്സ്ആപ്പ്.!

യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആശിഷ് ദീക്ഷിത് ചില ഫോൺ നമ്പറുകൾ  വാട്‌സ്ആപ്പുമായി പങ്കുവയ്ക്കാം എന്ന് അറിയിച്ചു. 

WhatsApp tells Delhi HC cant take it down unless numbers are shared with us

ദില്ലി: ഒരു ലൈംഗിക ദൃശ്യങ്ങള്‍ വാട്ട്സ്ആപ്പില്‍  പ്രചരിക്കുന്നതായി ആരോപിക്കപ്പെടുന്ന ഫോൺ നമ്പറുകൾ നൽകിയില്ലെങ്കിൽ അത് ആപ്പില്‍ നിന്ന് നീക്കം ചെയ്യാനോ തടയാനോ കഴിയില്ലെന്ന് വാട്ട്സ്ആപ്പ് വെള്ളിയാഴ്ച ദില്ലി ഹൈക്കോടതിയെ അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ബെഞ്ചിന് മുമ്പാകെ മെറ്റയ്ക്ക് കീഴിലുള്ള വാട്ട്സ്ആപ്പിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജറായത്. “ഞങ്ങൾക്ക് ചെയ്യാൻ കഴിയാത്ത എന്തെങ്കിലും കാര്യം ഞങ്ങൾ ചെയ്യുമെന്നാണ് കക്ഷികള്‍ പ്രതീക്ഷിക്കുന്നു. വീഡിയോ പ്രചരിപ്പിക്കുന്ന ഫോൺ നമ്പറുകൾ നൽകുന്നതുവരെ ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ലെന്നാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്‍റെ റൂളുകള്‍ തന്നെ പറയുന്നത്” കപില്‍ സിബല്‍ പറഞ്ഞു.  ഫോൺ നമ്പറുകൾ നൽകിയില്ലെങ്കിൽ വീഡിയോ നീക്കം ചെയ്യാൻ കഴിയില്ലെന്നും വാട്ട്സ്ആപ്പ് വാദിച്ചു.

യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ആശിഷ് ദീക്ഷിത് ചില ഫോൺ നമ്പറുകൾ  വാട്‌സ്ആപ്പുമായി പങ്കുവയ്ക്കാം എന്ന് അറിയിച്ചു. എന്നാല്‍ വീഡിയോ നീക്കം ചെയ്യുന്നതിനുള്ള ഉത്തരവ് കോടതിയിൽ നിന്ന് വരേണ്ടതെന്നും നമ്പരുകൾ കോടതിയിൽ നൽകണമെന്നാണ് വാട്ട്സ്ആപ്പിന് വേണ്ടി ഹാജറായ കപില്‍ സിബല്‍ പറഞ്ഞത്. 

വീഡിയോ ഉള്ള ചില വെബ് അഡ്രസുകള്‍ ഇപ്പോഴും ഉണ്ടെന്നും ദീക്ഷിത് കോടതിയെ അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വീഡിയോ നീക്കം ചെയ്തതായി മെറ്റായും ട്വിറ്ററും കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിച്ചതായി ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം കോടതിയെ അറിയിച്ചു. 

വാട്‌സ്ആപ്പിന് നടപടിയെടുക്കാൻ കഴിയുന്ന ഫോൺ നമ്പറുകൾ നൽകാനും ഹൈക്കോടതി ഹർജിക്കാരനെ അനുവദിച്ചു. 2023 ഫെബ്രുവരി 8-ന് കേസ് വീണ്ടും പരിഗണിക്കും.

ഐഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

മയക്കുമരുന്നിന് വാട്ട്സ്ആപ്പ്; 'ട്രാബിയോക്കി'ന് പൂട്ടിട്ട് മേപ്പാടി പോളിടെക്‌നിക് കോളേജ്, ഇന്ന് പിടിഎ യോഗം

Latest Videos
Follow Us:
Download App:
  • android
  • ios