ടെലഗ്രാം വഴിയില്‍ വന്‍ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ് ; പുതിയ മെനു ഉപയോഗിച്ച് 'അപ്ഡേറ്റാ'കാം
അഡ്മിൻമാർക്കുള്ള വൺ-വേ ബ്രോഡ്കാസ്റ്റ് ടൂളാണ് പുതിയ അപ്ഡേറ്റ്. ഇതിലൂടെ ടെക്സ്റ്റ്, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, വോട്ടെടുപ്പുകൾ എന്നിവ ഉൾപ്പെടെ ഏത് ഫോർമാറ്റിലും വിവരങ്ങൾ വിതരണം ചെയ്യാനാകും.
സന്‍ഫ്രാന്‍സിസ്കോ: ബിസിനസുകാർക്കും കണ്ടന്റ് ക്രിയേറ്റേഴ്സിനും ഏറെ പ്രയോജനം ചെയ്യുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്. കഴിഞ്ഞ ദിവസമാണ് മെറ്റ വാട്ട്സ്ആപ്പ് ചാനലെന്ന പേരില് പുതിയ ഫീച്ചർ പുറത്തിറക്കിയത്. വാട്ട്സാപ്പിലൂടെ ബിസിനസ് കൈകാര്യം ചെയ്യുന്നവരെ അപ്ഡേറ്റായി ഇരിക്കാൻ ഈ ഫീച്ചർ സഹായിക്കും. തിരഞ്ഞെടുക്കുന്ന ചാനലുകളിലെ അപ്ഡേറ്റുകൾ ഉപയോക്താക്കൾക്ക് അറിയാനാകും.
അഡ്മിൻമാർക്കുള്ള വൺ-വേ ബ്രോഡ്കാസ്റ്റ് ടൂളാണ് പുതിയ അപ്ഡേറ്റ്. ഇതിലൂടെ ടെക്സ്റ്റ്, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, സ്റ്റിക്കറുകൾ, വോട്ടെടുപ്പുകൾ എന്നിവ ഉൾപ്പെടെ ഏത് ഫോർമാറ്റിലും വിവരങ്ങൾ വിതരണം ചെയ്യാനാകും. കൂടാതെ, ഉപയോക്താക്കൾക്ക് അവരുടെ താല്പര്യങ്ങളെ അടിസ്ഥാനമാക്കി ചാനലുകൾ സെർച്ച് ചെയ്യാനാകുന്ന പ്രത്യേക ഡയറക്ടറിയും വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യുന്നു.താല്പര്യം അനുസരിച്ച് ക്രിയേറ്റ് ചെയ്ത ചാനലുകൾ, ഇഷ്ടപ്പെട്ട സ്പോർട്സ് ടീമുകൾ, പ്രാദേശിക ഗവൺമെന്റ് അപ്ഡേറ്റുകൾ എന്നിവയും ആ കൂട്ടത്തിൽ ഉൾപ്പെടുത്താം.
ചാറ്റുകൾ, ഇ-മെയിൽ, അല്ലെങ്കിൽ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന ലിങ്കുകൾ എന്നിവ വഴിയും ചാനലിലേക്ക് ഉപയോക്താക്കൾക്ക് എത്താം. ചാനൽ ഫീച്ചർ ആദ്യം കൊളംബിയയിലും സിംഗപ്പൂരിലുമാണ് ലഭ്യമാകുന്നത്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ ഈ ഫീച്ചർ അവതരിപ്പിക്കും. ബ്രോഡ്കാസ്റ്റ് മെസെജുകൾ അയയ്‌ക്കുന്നതിന് അഡ്മിൻമാർക്ക് ഈ ഫീച്ചർ പ്രയോജനപ്പെടുത്താം.
ചാറ്റുകൾ വഴിയോ ഇ-മെയിലിലൂടെയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നതിലൂടെയോ ഷെയർ ചെയ്യുന്ന ലിങ്ക് വഴിയും ചാനലുകളെ ഫോളോ ചെയ്യാം. അപ്ഡേറ്റ് എന്ന പുതിയ മെനു വാട്ട്സ്ആപ്പ് കഴിഞ്ഞ ദിവസം ക്രിയേറ്റ് ചെയ്തിരുന്നു. റഗുലർ വാട്ട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ വാട്ട്സ്ആപ്പ് ചാനലുകൾ.
ആരൊക്കെ ചാനലിൽ ജോയിൻ ചെയ്യണം എന്നത് ചാനൽ അഡ്മിൻസാണ് തീരുമാനിക്കുന്നത്. ചാനൽ അഡ്മിൻസിൽ ഫോളോവേഴ്സിന്റെ പ്രൊഫൈൽ ചിത്രമോ മറ്റ് വിവരങ്ങളോ അറിയാനാകില്ല എന്ന പ്രത്യേകതയുമുണ്ട്.
ശല്യക്കാരെ അടക്കാം ; കാത്തിരുന്ന ഫീച്ചറുമായി വാട്ട്സ്ആപ്പ്