വി പരിഷ്കരിച്ച വാര്‍ഷിക പ്ലാന്‍ ഇങ്ങനെ; വന്‍ ആനുകൂല്യങ്ങള്‍
1.5 ജിബി പ്രതിദിന ഡാറ്റയും ഇതു വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ ഇപ്പോള്‍ സിഡ്‌നി + ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും. കൂടാതെ പരിധിയില്ലാത്ത കോളുകളിലേക്കും എസ്എംഎസിലേക്കും പ്രവേശനം നല്‍കും.
വോഡഫോണ്‍ ഐഡിയ (വി) 2595 രൂപ വില വരുന്ന വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു. മുമ്പ് വാഗ്ദാനം ചെയ്ത 2 ജിബി പ്രതിദിന ഡാറ്റ ഇപ്പോള്‍ 1.5 ജിബി പ്രതിദിന ഡാറ്റയായി കുറച്ചിരിക്കുന്നു. എന്നാല്‍ ഈ പ്ലാന്‍ ഇപ്പോള്‍ കൂടുതല്‍ വാര്‍ഷിക സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 2595 രൂപ പ്രീപെയ്ഡ് പ്ലാനിന് 365 ദിവസത്തെ വാലിഡിറ്റിയുണ്ട്, കൂടാതെ 1.5 ജിബി പ്രതിദിന ഡാറ്റയും ഇതു വാഗ്ദാനം ചെയ്യുന്നു. പ്ലാന്‍ ഇപ്പോള്‍ സിഡ്‌നി + ഹോട്ട്സ്റ്റാര്‍ സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യും. കൂടാതെ പരിധിയില്ലാത്ത കോളുകളിലേക്കും എസ്എംഎസിലേക്കും പ്രവേശനം നല്‍കും. കൂടാതെ, പ്ലാന്‍ വാരാന്ത്യ റോള്‍ഓവര്‍ ഡാറ്റാ ആനുകൂല്യവും പരിധിയില്ലാത്ത അതിവേഗ രാത്രികാല ഡാറ്റയും വി മൂവികളിലേക്കും ടിവിയിലേക്കും പ്രവേശനവും നല്‍കും.
വിയില്‍ നിന്നുള്ള മറ്റൊരു വാര്‍ഷിക പ്രീപെയ്ഡ് പ്ലാനിന് 2399 രൂപയാണ് വില. ഈ പ്രീപെയ്ഡ് പ്ലാന്‍ സീ 5 പ്രീമിയത്തിന്റെ സബ്‌സ്‌ക്രിപ്ഷനോടുകൂടിയ 1.5 ജിബി പ്രതിദിന ഡാറ്റയും നല്‍കുന്നു. ഈ പ്ലാന്‍ പരിധിയില്ലാത്ത കോളുകള്‍, എസ്എംഎസ്, ഡാറ്റ ആനുകൂല്യങ്ങള്‍ എന്നിവയിലേക്ക് ആക്‌സസ് നല്‍കുന്നു. 365 ദിവസത്തെ വാലിഡിറ്റിയുള്ളതും 24 ജിബി ഡാറ്റ നല്‍കുന്നതുമായ വി-യില്‍ നിന്ന് 1499 രൂപ പ്രീപെയ്ഡ് പ്ലാനും ഉണ്ട്. സിം സജീവമായി നിലനിര്‍ത്തുന്നതിന് ഈ വാര്‍ഷിക പ്രീപെയ്ഡ് പ്ലാന്‍ അനുയോജ്യമാണ്.
എയര്‍ടെല്‍, ജിയോ എന്നിവയും വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകളില്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറിലേക്കുള്ള ആക്‌സസ് നല്‍കുന്നു. ഇവരുടെ ദൈനംദിന ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്ന വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകള്‍ ഇവയാണ്.
എയര്‍ടെല്‍ 2698 രൂപ പ്രീപെയ്ഡ് പ്ലാന്‍: എയര്‍ടെലിന്റെ ഈ പ്രീപെയ്ഡ് പ്ലാന്‍ 2 ജിബി പ്രതിദിന ഡാറ്റ പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു, കൂടാതെ 365 ദിവസത്തെ വാലിഡിറ്റിയുമായി വരുന്നു. ഡിസ്‌നി + ഹോട്ട്സ്റ്റാറിന് 1 വര്‍ഷത്തെ വിഐപി സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാന്‍ നല്‍കുന്നു.
ജിയോ 2599 രൂപ പ്രീപെയ്ഡ് പ്ലാന്‍: ജിയോയുടെ ഈ പ്രീപെയ്ഡ് പ്ലാന്‍ പരിധിയില്ലാത്ത കോളിംഗ് ആനുകൂല്യങ്ങളുള്ള 2 ജിബി പ്രതിദിന ഡാറ്റയും പ്രതിദിനം 100 എസ്എംഎസും നല്‍കുന്നു. പ്ലാന്‍ ഡിസ്‌നി + ഹോട്ട്സ്റ്റാറിന് ഒരു വര്‍ഷത്തെ വിഐപി സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നു.
അതേസമയം, മൊബൈല്‍ ടെസ്റ്റിംഗ് ആപ്ലിക്കേഷനുകളിലും ഡേറ്റ വിശകലനം എന്നിവയിലും ആഗോള തലത്തില്‍ നില്‍ക്കുന്ന ഓക്ല, തുടര്‍ച്ചയായ മൂന്നാം പാദത്തിലും ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വേഗതയേറിയ 4 ജി നെറ്റ്‌വര്‍ക്കായി വി-യെ തെരഞ്ഞെടുത്തു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ദില്ലി, കേരളം, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഝാര്‍ഖണ്ഡ്, സിക്കിം, അസം, മണിപ്പൂര്‍, ത്രിപുര, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളും മുംബൈ, ദില്ലി, കൊല്‍ക്കത്ത എന്നീ മെട്രോകള്‍ ഉള്‍പ്പെടെ 135 ഇന്ത്യന്‍ നഗരങ്ങളിലും ഏറ്റവും വേഗതയേറിയ ശരാശരി 4 ജി ഡൗണ്‍ലോഡ് വേഗത നല്‍കുന്നത് വി- ആണെന്നു ഇവര്‍ പറയുന്നു.