ഫുട്ബോൾ ആരാധകര്‍ക്ക് രാജ്യാന്തര റോമിങ് പായ്ക്കുകളുമായി വിഐ
ഇന്ത്യയിലേക്കും ലോക്കലിലേക്കുമായി 200 മിനിറ്റ് ഔട്ട്ഗോയിങും രണ്ട് ജിബി ഡേറ്റയും സൗജന്യ ഇൻകമിങും 25 എസ്എംഎസും നൽകുന്ന ഏഴ് ദിവസത്തെ പായ്ക്കിന് 2999 രൂപയാണ് നിരക്ക്.
ദില്ലി: ഫിഫ വേൾഡ് കപ്പിനോടനുബന്ധിച്ച് ജിയോയ്ക്ക് പിന്നാലെ രാജ്യാന്തര റോമിങ് പായ്ക്കുകളുമായി വോഡഫോൺ ഐഡിയ (വിഐ).ഏറ്റവും മികച്ച രാജ്യാന്തര റോമിങ് പാക്കുകളുമായാണ് ഇക്കുറി വിഐ എത്തിയിരിക്കുന്നത്. ഏഴ് മുതൽ 28 ദിവസം വരെയാണ് ഈ പായ്ക്കുകളുടെ കാലാവധി.
ഇന്ത്യയിലേക്കും ലോക്കലിലേക്കുമായി 200 മിനിറ്റ് ഔട്ട്ഗോയിങും രണ്ട് ജിബി ഡേറ്റയും സൗജന്യ ഇൻകമിങും 25 എസ്എംഎസും നൽകുന്ന ഏഴ് ദിവസത്തെ പായ്ക്കിന് 2999 രൂപയാണ് നിരക്ക്. 5,999 രൂപയ്ക്ക് അഞ്ച് ജിബി ഡേറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കലും ആയുള്ള ഔട്ട്ഗോയിങും 100 എസ്എംഎസും സൗജന്യ ഇൻകമിങ്ങും ലഭിക്കുന്ന പായ്ക്കിന്റെ കാലാവധി 28 ദിവസമാണ്.
3,999 രൂപയ്ക്ക് മൂന്ന് ജിബി ഡേറ്റയും 300 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കൽ ഔട്ട്ഗോയിങും 50 എസ്എംഎസും 10 ദിവസത്തെ കാലാവധിയും 4,499 രൂപയ്ക്ക് അഞ്ച് ജിബി ഡേറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കൽ ഔട്ട്ഗോയിങും 100 എസ്എംഎസും 14 ദിവസത്തെ കാലാവധിയുമാണ് കിട്ടുക. ഈ പായ്ക്കുകൾ അനുസരിച്ച് മിനിറ്റിന് 35 രൂപ നിരക്കിൽ ലോകത്തെല്ലായിടത്തും വിളിക്കാം.
2022 ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിങ് (IR) പാക്കുകൾ ജിയോ പുറത്തിറക്കിയിരിക്കുന്നത്. ഫിഫ ലോകകപ്പിന് മാത്രമായി അഞ്ച് പുതിയ അന്താരാഷ്ട്ര റോമിംഗ് (ഐആർ) പായ്ക്കുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഖത്തർ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ഈ പ്ലാൻ ഉപയോഗിക്കാം.
ഐആർ പായ്ക്കുകൾ ഡാറ്റ-ഒൺലി പാക്കുകളായി അല്ലെങ്കിൽ ഡാറ്റ, എസ്എംഎസ്, വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള പായ്ക്കുകളായി വാങ്ങാനാകും. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ മൈ ജിയോ ആപ്പ് വഴിയോ ജിയോ പാക്കുകൾ സ്വന്തമാക്കാം. മുൻകൂട്ടി നിശ്ചയിച്ച പരിധിക്കപ്പുറം, ഇൻകമിംഗ് കോളുകൾക്ക് വരിക്കാരിൽ നിന്ന് ഒരു രൂപ വീതം ഈടാക്കുമെന്ന് ജിയോ സൂചിപ്പിച്ചു.
ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം; വീഡിയോ ക്രിയേറ്റർമാരെ ഉന്നമിട്ട് ജിയോ
ലോകകപ്പ് ഫുട്ബോള്‍ ട്രാക്ക് ചെയ്യാന്‍ ജിയോ സിനിമ അല്ലാതെയുള്ള മാര്‍ഗങ്ങള്‍ ഇവയാണ്