ഇനി ചെറിയ കളികളില്ല! മെറ്റയെ വെല്ലാൻ ലോകം കാത്തിരുന്ന 'നമ്പർ', മസ്ക്കിന്റെ എക്സിൽ ഉടൻ എത്തുന്ന പുത്തൻ ഫീച്ച‍ർ

പുതിയ ഫീച്ചറുകൾ ഡയറക്ട് മെസേജ് (ഡിഎം) മെനുവിൽ ലഭ്യമാകും. കൂടാതെ വീഡിയോ കോളിംഗ് ഓപ്ഷൻ മുകളിൽ വലത് കോണിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Twitter users will be able to call each other without phone numbers new feature btb

ന്യൂയോർക്ക്: ഉപയോക്താക്കൾക്ക് ഫോൺ നമ്പറുകൾ പങ്കിടാതെ തന്നെ കോൺടാക്റ്റിൽ ഉള്ളവരുമായി കോളുകൾ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് (ട്വിറ്റർ). ഐഒഎസ്, ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ് എന്നിവയുൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും വീഡിയോ, ഓഡിയോ കോളുകൾ ചെയ്യുന്നതിനുള്ള സംവിധാനം ഉടൻ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

പുതിയ ഫീച്ചറുകൾ ഡയറക്ട് മെസേജ് (ഡിഎം) മെനുവിൽ ലഭ്യമാകും. കൂടാതെ വീഡിയോ കോളിംഗ് ഓപ്ഷൻ മുകളിൽ വലത് കോണിലായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഡിഎം മെനുവിന്റെ രൂപകല്പന ഫേസ്ബുക്ക് മെസഞ്ചർ, വാട്ട്‌സ്ആപ്പ് പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളുടേതിന് സമാനമായിരിക്കും. ഈ മാറ്റങ്ങൾ എക്സിലൂടെയുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ഉപയോക്താക്കൾക്ക് പരസ്‌പരം കണക്റ്റുചെയ്യുന്നതിന് കൂടുതൽ വഴികൾ തുറക്കുന്നതിനും വേണ്ടിയാണെന്ന് എക്സ് സിഇഒ ലിൻഡ യാക്കാരിനോ നേരത്തെ പറഞ്ഞിരുന്നു.

എക്സിലെ ഡിസൈൻ എഞ്ചിനീയറായ ആൻഡ്രിയ കോൺവേ, വീഡിയോ കോളിംഗ് ഓപ്ഷൻ വ്യക്തമാക്കുന്ന പുതിയ ഡിഎം മെനുവിന്റെ ചിത്രവും ട്വിറ്ററിൽ പങ്കിട്ടു. ടെക്‌സ്‌റ്റ് സന്ദേശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ അയയ്‌ക്കുന്നതിനുള്ള നിലവിലുള്ള ഓപ്‌ഷനുകൾക്ക് അടുത്തായി മെനുവിന്റെ മുകളിൽ വലത് കോണിലാണ് പുതിയ ഓപ്ഷൻ വരുന്നത്. പുതിയ ഓഡിയോ, വീഡിയോ കോളിംഗ് ഫീച്ചറുകൾ വരും ആഴ്ചകളിൽ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെസഞ്ചർ, വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവയുൾപ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഇതിനകം തന്നെ ഓഡിയോ, വീഡിയോ കോളിനുള്ള സംവിധാനം ഉണ്ട്. എതിരാളിയായ മെറ്റയ്ക്ക് ശക്തമായ വെല്ലുവിളി കൊടുക്കുന്നത് ലക്ഷ്യമിട്ടാണ് എക്സ് പുതിയ ഓപ്ഷനുകൾ കൊണ്ട് വരുന്നത്. നേരത്തെ, ലിങ്ക്ഡ്ഇൻ, നൗക്കരി ആപ്പുകൾക്ക് സമാനമായി പ്രവർത്തിക്കാനുള്ള നീക്കവും എലോൺ മസ്കിന്റെ എക്സ് ആരംഭിച്ചിരുന്നു. പണമിടപാടുകൾ നടത്താനും സിനിമാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മറ്റും ഉപയോക്താക്കളെ അനുവദിക്കുന്ന ചൈനയുടെ വീചാറ്റ് ആപ്പുമായി താരതമ്യം ചെയ്താണ്  ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്. 

ഈ സുവർണാവസരം പാഴാക്കല്ലേ..! 50 ശതമാനം വരെ വമ്പൻ ഡിസ്ക്കൗണ്ട്, ഉയർന്ന ക്ലാസിൽ പറക്കാം; ഓഫറുമായി ഒരു എയർലൈൻസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios