ട്വിറ്റര്‍ ഇന്ത്യ എംഡിക്ക് അമേരിക്കയിലേക്ക് സ്ഥലംമാറ്റം

ട്വിറ്റര്‍ ഇന്ത്യയിലെ എംഡി സ്ഥാനത്തേക്ക് പുതുതായി ആരെയും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

Twitter India MD to move to the USA  Appointed as Senior Director

ദില്ലി: പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ ഉയരുന്നതിന് പിന്നാലെ ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ക്ക് അമേരിക്കയിലേക്ക് സ്ഥലംമാറ്റം. സീനിയര്‍ ഡയറക്ടര്‍ ഫോര്‍ റവന്യൂ സ്റ്റാറ്റര്‍ജി ആന്‍റ് ഓപ്പറേഷന്‍ എന്ന സ്ഥാനത്തേക്കാണ് ഇന്ത്യയിലെ ട്വിറ്റര്‍ എംഡിയായിരുന്ന മനീഷ് മഹേശ്വരിയെ മാറ്റിയത്. യുഎസിലെ ട്വിറ്റര്‍ ആസ്ഥാനം കേന്ദ്രമാക്കിയായിരിക്കും ഇനി ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം.

അതേ സമയം ട്വിറ്റര്‍ ഇന്ത്യയിലെ എംഡി സ്ഥാനത്തേക്ക് പുതുതായി ആരെയും പ്രഖ്യാപിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പുതിയ വിപണി കണ്ടെത്തുകയും വരുമാനം വര്‍ദ്ധിപ്പിക്കുന്നതുമായിരിക്കും  മനീഷ് മഹേശ്വരിയുടെ പുതിയ ദൌത്യമെന്ന് ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇന്ത്യന്‍ ട്വിറ്ററിന്‍റെ മേധാവിയായിരുന്നു മനീഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി. അതേ സമയം രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്‍റെ നേതാക്കളുടെയും സംഘടനകളുടെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ക്കെതിരെ എടുത്ത നടപടിയുടെ പേരില്‍ ട്വിറ്റര്‍ രാജ്യത്ത് വലിയ വിവാദത്തിലാണ്. ഈ ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന മേധാവിയെ ട്വിറ്റര്‍ സ്ഥലം മാറ്റിയത്. എന്നാല്‍ ഇപ്പോഴത്തെ വിവാദവുമായി ഈ സ്ഥലം മാറ്റാത്തിന് പങ്കുണ്ടോ എന്നത് വ്യക്തമല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios