3 മാസത്തിനുള്ളില്‍ 5 ടെക് കമ്പനികള്‍ വാരിക്കൂട്ടിയ പണം ഞെട്ടിപ്പിക്കുന്നത്; കാരണം ഇതാണ്.!
മുന്‍നിര ടെക് കമ്പനികളുടെ സമീപകാല ത്രൈമാസ ഫലങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ ഏറ്റവും വലിയ അഞ്ച് കമ്പനികള്‍ ഇതാണ്. ആപ്പിള്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആമസോണ്‍.
ഫേസ്ബുക്ക് അല്ലെങ്കില്‍ ഗൂഗിള്‍ പോലുള്ള കമ്പനികള്‍ എത്ര പണം സമ്പാദിക്കുന്നു എന്ന് നമ്മള്‍ എല്ലാവരും ചിന്തിച്ചിട്ടുണ്ട്. എല്ലാത്തിനുമുപരി, അവര്‍ അവരുടെ മിക്ക സേവനങ്ങളും സൗജന്യമായി നല്‍കുകയാണ് എന്നു കൂടി ഓര്‍ക്കണം. അല്ലെങ്കില്‍ ആപ്പിള്‍ പോലുള്ള ഒരു കമ്പനി അതിന്റെ പ്രീമിയവും വിലകൂടിയ ഗാഡ്ജെറ്റുകളും വിറ്റ് എത്ര പണം സമ്പാദിക്കുന്നു. മുന്‍നിര ടെക് കമ്പനികളുടെ സമീപകാല ത്രൈമാസ ഫലങ്ങള്‍ പരിശോധിച്ചാല്‍ അവയില്‍ ഏറ്റവും വലിയ അഞ്ച് കമ്പനികള്‍ ഇതാണ്. ആപ്പിള്‍ (Apple), ഗൂഗിള്‍ (Google), മൈക്രോസോഫ്റ്റ് (Microsoft), ഫേസ്ബുക്ക് (facebook), ആമസോണ്‍ (Amazon). അവര്‍ മൂന്ന് മാസത്തിനുള്ളില്‍ 72 ബില്യണ്‍ ഡോളര്‍ (ഏകദേശം 5 ലക്ഷം കോടി രൂപ) ആണ്. 72 ബില്യണ്‍ ഡോളര്‍ എത്രയാണെന്നു സങ്കല്‍പ്പിക്കാന്‍ പ്രയാസമുണ്ടെങ്കില്‍. ഇങ്ങനെ കരുതുക, ഇത് ഭൂമിയിലുള്ള എല്ലാവര്‍ക്കും ഒരു കേക്ക് വാങ്ങാന്‍ ഇത് മതിയാകും. കഴിഞ്ഞ മൂന്ന് മാസത്തെ മികച്ച 5 ടെക് കമ്പനികള്‍ (Top 5 tech companies) അവരുടെ ലാഭത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ എന്താണ് പ്രഖ്യാപിച്ചതെന്ന് നോക്കാം.
ആപ്പിളിന്റെ വരുമാനവും ലാഭവും
പണ്ടേ ആപ്പിള്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ്. 2021-ലെ അവസാന പാദത്തിലെ അതിന്റെ ത്രൈമാസ വരുമാനം 83.4 ബില്യണ്‍ ഡോളര്‍ ആണ്. ഇതില്‍, 20.6 ബില്യണ്‍ ഡോളറിന്റെ അറ്റാദായം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു. ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന ചിപ്പ് ക്ഷാമം ഈ കണക്കിനെ ബാധിച്ചുവെന്നത് ശ്രദ്ധിക്കുക. ചിപ്സെറ്റുകളുടെ വിതരണ പരിമിതി ഇല്ലായിരുന്നുവെങ്കില്‍, ഈ കണക്ക് മറ്റൊരു 6 ബില്യണ്‍ ഡോളര്‍ കൂടി വലുതാകുമായിരുന്നുവെന്ന് ആപ്പിള്‍ സിഇഒ ടിം കുക്ക് പറയുന്നു.
മൈക്രോസോഫ്റ്റ് വരുമാനവും ലാഭവും
കമ്പ്യൂട്ടറുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ലോകത്തെ പഠിപ്പിച്ച ലോകത്തിലെ ഏറ്റവും വലിയ കമ്പനി, ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 45.32 ബില്യണ്‍ ഡോളര്‍ വരുമാനമാണ് രേഖപ്പെടുത്തിയത്. ഇതില്‍ 20.5 ബില്യണ്‍ ഡോളര്‍ അതിന്റെ അറ്റവരുമാനമായിരുന്നു, അതായത് കമ്പനിയുടെ ശുദ്ധമായ ലാഭം.
ആല്‍ഫബെറ്റ് വരുമാനവും ലാഭവും
ഇന്നത്തെ ഏത് ചോദ്യത്തിനും ഏറ്റവും സാര്‍വത്രികമായ ഉത്തരം ഗൂഗിളിനോട് ചോദിക്കുക. സ്വാഭാവികമായും, ഈ മാറ്റാനാകാത്ത സേവനം കാരണം കമ്പനി മികച്ച വരുമാന സംഖ്യകള്‍ ആസ്വദിക്കുന്നു. കഴിഞ്ഞ മാസം അവസാനിച്ച പാദത്തില്‍ ഈ ടെക്നോളജി മേജര്‍ 65.1 ബില്യണ്‍ ഡോളര്‍ വരുമാനം രേഖപ്പെടുത്തി. അതിന്റെ അറ്റവരുമാനം 18.94 ബില്യണ്‍ ഡോളറാണ്.
ആമസോണ്‍ വരുമാനവും ലാഭവും
ഭൂമിയിലെ ഏറ്റവും ധനികന്‍ എന്ന പദവി ദീര്‍ഘകാലം ആസ്വദിച്ചിരുന്ന ജെഫ് ബെസോസിന്റെ ആമസോണിന് ഈ വര്‍ഷം മികച്ച പാദമായിരുന്നില്ല. എന്നിട്ടും ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ 110.8 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് കമ്പനി നേടിയത്. ഇതില്‍, അതിന്റെ അറ്റവരുമാനം 3.2 ബില്യണ്‍ ഡോളറായിരുന്നു.
ഫേസ്ബുക്ക് വരുമാനവും ലാഭവും
ഇതിനെ ഫേസ്ബുക്ക് അല്ലെങ്കില്‍ മെറ്റാ എന്നോ വിളിക്കാം. ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളെ ശാക്തീകരിക്കുന്ന നിരവധി ബിസിനസുകളിലൂടെ കമ്പനി വമ്പിച്ച വരുമാനം നേടുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ പാദത്തില്‍ കമ്പനിയുടെ വരുമാനം 29.01 ബില്യണ്‍ ഡോളറാണ്. ഇതില്‍ 9.19 ബില്യണ്‍ ഡോളറായിരുന്നു അറ്റവരുമാനം.
പണം, പണം, കൂടുതല്‍ പണം
ഈ വരുമാനത്തിന്റെ ഒരു കൂട്ടായ വീക്ഷണം, ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ടെക്നോളജി കമ്പനികള്‍ സൃഷ്ടിച്ച അറ്റവരുമാനം 72.43 ബില്യണ്‍ ഡോളറാണ് അല്ലെങ്കില്‍ ഏകദേശം 5,42,038 കോടി രൂപയാണെന്ന് നമുക്ക് കാണിച്ചുതരുന്നു. ഇത് കഴിഞ്ഞ മൂന്ന് മാസത്തെ മാത്രം അറ്റാദായമാണെന്ന് ഓര്‍ക്കുക. ഈ കണക്കിന്റെ വ്യാപ്തിയെക്കുറിച്ച് അറിയുന്നതിന്, ലോകബാങ്കിന്റെ ഡാറ്റ അനുസരിച്ച്, ഈ സഞ്ചിത തുക ലോകത്തിലെ കുറഞ്ഞത് 100-ലധികം രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ കൂടുതലാണെന്ന് ഓര്‍ക്കമം. അത് വ്യക്തികള്‍ക്കിടയില്‍ വിഭജിച്ചാല്‍, ഭൂമിയില്‍ ജീവിക്കുന്ന 775 കോടി മനുഷ്യര്‍ക്ക് (ലോകബാങ്ക് പ്രകാരം) 700 രൂപ വീതം ലഭിക്കും. അതായത്, ഈ കമ്പനികള്‍ അവരുടെ അവസാനത്തെ മൂന്ന് മാസത്തെ വരുമാനം നമുക്കെല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ തീരുമാനിച്ചാല്‍, നമുക്ക് ഒരു സ്വാദിഷ്ടമായ കേക്ക് വാങ്ങാന്‍ കഴിയും എന്നര്‍ത്ഥം.