പഴയ ഹാക്കർക്ക് 'പണി' കൊടുത്ത്  ഇലോണ്‍ മസ്ക്

ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ജോർജ് ഹോട്സിനെയാണ് ഇന്റേൺ ആയി മസ്ക് കമ്പനിയിലെത്തിച്ചിരിക്കുന്നത്. 12 ആഴ്ചത്തേക്കാണ് ഇന്റേൺഷിപ്പ്. ട്വിറ്ററിലെ സെർച്ച് ഫീച്ചറുകൾ പരിഹരിക്കുകയാണ് ഹോട്സിന്റെ ജോലി.

to fix twitter Elon musk hires boy who hacked i phone in his teenage

2007 ൽ ഐഫോൺ ഹാക്ക് ചെയ്ത ഹാക്കറെ ട്വിറ്ററിലേക്ക് സ്വാഗതം ചെയ്ത് ഇലോണ്‍ മസ്ക്. ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ജോർജ് ഹോട്സിനെയാണ് ഇന്റേൺ ആയി മസ്ക് കമ്പനിയിലെത്തിച്ചിരിക്കുന്നത്. 12 ആഴ്ചത്തേക്കാണ് ഇന്റേൺഷിപ്പ്. ട്വിറ്ററിലെ സെർച്ച് ഫീച്ചറുകൾ പരിഹരിക്കുകയാണ് ഹോട്സിന്റെ ജോലി. അനവധി വിദഗ്ധർ വർഷങ്ങളോളം ശ്രമിച്ചിട്ടും വിജയകരമാകാത്ത ജോലിയാണിത്. കമ്പ്യൂട്ടർ ബിരുദദാരിയാണ് ഹോട്സ്. അധികകാലം കമ്പനിയില് ജോലി ചെയ്യാൻ താല്പര്യമില്ലെന്ന് ഹോട്സ് ട്വീറ്റ് ചെയ്തു. 

കൂടാതെ തന്റെ ഫോളോവേഴ്സിനോട് ട്വിറ്റർ സെർച്ചിനെക്കുറിച്ചുള്ള അഭിപ്രായവും ഹോട്സ് തിരക്കിയിട്ടുണ്ട്. ട്വിറ്ററിലെ പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാർ കഴിഞ്ഞ ദിവസമാണ് കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയത്. ഇതോടെ ട്വിറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്വിറ്ററിനെ ലാഭത്തിൽ ആക്കാൻ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചത്. ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്. 

3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു.  നൂറുകണക്കിനാളുകൾ അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസങ്ങളിലായി രാജിവച്ചിരുന്നു. ട്വിറ്ററിലൂടെ മസ്കിനെ പരിഹസിച്ചതിന്റെ പേരിലും ഏതാനും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മസ്കിന്റെ മെയിലിനോട് പ്രതികരിക്കേണ്ടെന്നാണ് നിലവിലെ  ഭൂരിപക്ഷം ജീവനക്കാരുടെയും തീരുമാനം. നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു. 

ഇലോണ്‍ മസ്ക് മേധാവിയായി എത്തിയതിന് പുറമെ 50 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.  5,500 തൊഴിലാളികളിൽ 4,400 പേരെ ഈ നീക്കം ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ  കമ്പനിയിലെ 90 ശതമാനം ജീവനക്കാരെയും അദ്ദേഹം പുറത്താക്കിയതായി റിപ്പോർട്ട് പറയുന്നു. ട്വിറ്ററിന് അതിന്റെ മുഴുവൻ തൊഴിലാളികളിൽ പകുതിയിലേറെ പേരെ നഷ്ടപ്പെട്ടു കഴി‍ഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios