ടെലഗ്രാം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഫീച്ചര്‍

ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍ ചെയ്യാവുന്ന തരത്തിലാണ് ഇതിന്‍റെ ക്രമീകരണം. വോയിസ് ചാറ്റ് ആരംഭിച്ചാല്‍ ടോപ്പില്‍ അതിന് വേണ്ടി ഒരു ബാര്‍ ഉണ്ടാകും. 

Telegram rolls out its a major update ahead of Christmas Here whats new

ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിന് മാറ്റുകൂട്ടാന്‍ പുതിയ ഫീച്ചറുമായി ടെലഗ്രാം എത്തുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ പുതിയ അപ്ഡേറ്റിലൂടെ ലഭിക്കുന്ന ഫീച്ചറിന്‍റെ പേര് വോയിസ് ചാറ്റ് എന്നാണ്. 

ഒരു ഗ്രൂപ്പില്‍ അല്ലെങ്കില്‍ വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുമ്പോള്‍ തന്നെ മറ്റ് കാര്യങ്ങള്‍ ചെയ്യാവുന്ന തരത്തിലാണ് ഇതിന്‍റെ ക്രമീകരണം. വോയിസ് ചാറ്റ് ആരംഭിച്ചാല്‍ ടോപ്പില്‍ അതിന് വേണ്ടി ഒരു ബാര്‍ ഉണ്ടാകും. അതിനാല്‍ തന്നെ ടെക്സ്റ്റ് അയക്കാനോ, മറ്റ് കാര്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാനോ എല്ലാം സാധിക്കും. അതിനൊപ്പം തന്നെ നിങ്ങളുടെ ഏത് ഗ്രൂപ്പില്‍ അല്ലെങ്കില്‍ ഏത് വ്യക്തിയുമായി വോയിസ് ചാറ്റ് നടത്തുന്നോ അതും തുടരാന്‍ സാധിക്കും.

Telegram rolls out its a major update ahead of Christmas Here whats new

വോയിസ് ചാറ്റില്‍ എത്രപേരെ വേണമെങ്കിലും ഉള്‍പ്പെടുത്താം എന്നാണ് ടെലഗ്രാം പറയുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തുക്കളോട് മുഴുവനായി തന്നെ സംസാരിക്കാന്‍ സാധിക്കും. വോയിസ് ചാറ്റിന് അനുബന്ധമായി ടെലഗ്രാം ഡെസ്ക് ടോപ്പിലും, മാക് ഐഒഎസ് ആപ്പിലും പുഷ് ടു ടോക്ക് പ്രത്യേകതയും ലഭ്യമാണ്. 

ഒപ്പം തന്നെ പുതിയ ഔട്ട് ലൈന്‍ സ്റ്റിക്കര്‍ സീരിസും ടെലഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. 180 ഫ്രൈം അനിമേറ്റഡ് സ്മൂത്ത് സ്റ്റിക്കേര്‍സാണ് ഇതില്‍ ഉള്‍പ്പെടുന്നത് എന്നാണ് ടെലഗ്രാം പറയുന്നത്. 50 കെബിക്ക് താഴെയുള്ളവയാണ് ഈ സ്റ്റിക്കറുകള്‍. അതിനാല്‍ തന്നെ വേഗത്തില്‍ ലോഡാകും ഇവ. 

Latest Videos
Follow Us:
Download App:
  • android
  • ios