ഐഫോണ്‍ നിര്‍മ്മാതാക്കളായി ഇനി ടാറ്റയും; വന്‍ ചുവടുവയ്പ്പ്

ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് കർണാടകയിലെ വിസ്‌ട്രോൺ കോർപ്പ് ഫാക്ടറിയാണ് .ഏകദേശം 600 കോടി ഡോളറിന്‍റെ ഇടപാടായിരിക്കും ഇതിന്റെ ഭാഗമായി നടക്കുക. 

Tata Group Closes In on Deal to Become First Indian IPhone Maker vvk

ബെംഗലൂരു: ആപ്പിൾ ഐഫോണുകളുടെ നിർമ്മാണ രംഗത്തേക്ക് ഇന്ത്യൻ കമ്പനിയായ ടാറ്റ ഗ്രൂപ്പും. ഈ ഓഗസ്റ്റോടെ ആപ്പിൾ ഐഫോൺ കരാർ നിർമ്മാതാക്കളായ വിസ്‌ട്രേണിന്‍റെ നിർമാണശാല ഏറ്റെടുക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ തീരുമാനമെന്നാണ് വിവരം. ഒരു ഇന്ത്യൻ കമ്പനി ഐഫോണുകളുടെ നിർമാണ രംഗത്തേക്കിറങ്ങുന്നത് ഇത് ആദ്യമായാണ് എന്ന പ്രത്യേകതയുമുണ്ട്. 

ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നത് കർണാടകയിലെ വിസ്‌ട്രോൺ കോർപ്പ് ഫാക്ടറിയാണ് .ഏകദേശം 600 കോടി ഡോളറിന്‍റെ ഇടപാടായിരിക്കും ഇതിന്റെ ഭാഗമായി നടക്കുക. കൂടാതെ 10000 ഓളം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഐഫോൺ 14 ഇവിടെ വെച്ചാണ് നിർമിക്കുന്നത്. 

2024 വരെ ഏകദേശം 180 കോടി ഐഫോണുകൾ നിർമിക്കാനുള്ള കരാറാണ് നിലവിൽ വിസ്‌ട്രോൺ ഏറ്റെടുത്തിരിക്കുന്നത്. ചുരുക്കി പറഞ്ഞാൽ ഈ ഐഫോണുകൾ നിർമ്മിക്കാനുള്ള ചുമതല ഇനി മുതൽ ടാറ്റ ഗ്രൂപ്പിനായിരിക്കും. തായ് വാൻ കമ്പനികളായ വിസ്‌ട്രോണും ഫോക്‌സ്‌കോണുമാണ് ആപ്പിളിന്റെ പ്രധാന കരാർ നിർമാതാക്കൾ.

ഇന്ത്യയിൽ നിന്നുള്ള സ്‌മാർട്ട്‌ഫോൺ കയറ്റുമതിയുടെ 80 ശതമാനവും ആപ്പിളിന്റെ സംഭാവനയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ബാക്കി 20 ശതമാനം സാംസംഗും മറ്റ് ചില ബ്രാൻഡുകൾക്കും അവകാശപ്പെട്ടതാണ്.

ഉപ്പ് മുതൽ സാങ്കേതിക സേവനങ്ങൾ വരെയുള്ളവയിൽ ടാറ്റയുടെ കൈയ്യൊപ്പുണ്ട്. ഇപ്പോഴിതാ ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിലേക്കും ഇ-കൊമേഴ്‌സിലേക്കും ചുവടുവെക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.

ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍; നിരവധി ലോണ്‍ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ആപ്പിള്‍

ഏറ്റവും വലിയ മാറ്റവുമായി ഐഫോണ്‍ 15 വരുന്നു; പ്രധാന പ്രത്യേകതകള്‍ ഇങ്ങനെ

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്- Click Here

Latest Videos
Follow Us:
Download App:
  • android
  • ios