പിരിച്ചുവിടലിന്‍റെ ആഘാതം തുറന്നു പറഞ്ഞ് ടെക്കികള്‍; ഇപ്പോള്‍ നടക്കുന്ന 'ജോലി തേടല്‍'
മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ കമ്പനികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു.
സന്‍ഫ്രാന്‍സിസ്കോ: കമ്പനികളിലെ പിരിച്ചുവിടൽ ഒരു വ്യക്തിയെ മാത്രമല്ല, അവരെ ചുറ്റി ജീവിക്കുന്നവരെയും ബാധിക്കും. ടെക് മേഖലയിലെ സമീപകാല പ്രതിസന്ധി നിരവധി ജീവനക്കാരെയും കുടുംബങ്ങളെയും ബാധിച്ചു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ, മെറ്റാ, ട്വിറ്റർ തുടങ്ങിയ കമ്പനികൾ കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു. അക്കൂട്ടത്തില്‍ ഉൾപ്പെട്ട നിരവധി ജീവനക്കാർ ലിങ്ക്ഡ്ഇനിൽ അവരുടെ കഥ പങ്കുവെച്ചിരുന്നു.
കഴിഞ്ഞ അഞ്ച് വർഷമായി മൈക്രോസോഫ്റ്റിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറായ കൃഷ്ണ പാണ്ഡൂരിയാണ് അതിലൊരാൾ. കമ്പനിയിൽ അടുത്തിടെ നടന്ന കൂട്ട പിരിച്ചുവിടലിന്‍റെ ഭാഗമായി അദ്ദേഹത്തിന് ജോലി നഷ്ടമായിരുന്നു. തനിക്കും കുടുംബത്തിനും വെല്ലുവിളി നിറഞ്ഞ സമയമാണിതെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റാരംഭിച്ചിരിക്കുന്നത്. ജോലി ലഭിക്കുക എന്നത് അത്രയെളുപ്പമല്ല.അത് നഷ്ടമാകുന്ന അവസ്ഥയും. പക്ഷേ ഭാവിയിൽ ശുഭാപ്തിവിശ്വാസവും പ്രതീക്ഷയും നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഞാൻ യുഐയിലും ബാക്കെൻഡിലും പ്രവർത്തിച്ച് പരിചയമുള്ള ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പറാണ്. വലിയ തോതിലുള്ള സംവിധാനങ്ങളിലും ഞാൻ പ്രവർത്തിച്ചിട്ടുണ്ട് എന്ന് കൃഷ്ണ പോസ്റ്റിൽ പറയുന്നുണ്ട്. സോഫ്‌റ്റ്‌വെയർ ഡവലപ്പ്മെന്‍റിലും ക്രോസ്-ഫങ്ഷണൽ ടീമുകളുമായി സഹകരിച്ച് പ്രവർത്തിക്കാനും കൃത്യസമയത്ത് പ്രോജക്റ്റുകൾ വിതരണം ചെയ്യാനും ഉയർന്ന നിലവാരമുള്ള പരിഹാരങ്ങൾ നൽകാനുമുള്ള തന്റെ കഴിവിൽ അഭിമാനിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സമയത്തെ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും എല്ലാവരോടും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് എഴുതിക്കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്. അവസരങ്ങൾ ഉണ്ടെങ്കിൽ ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.
ജനുവരി 18-ന് മൈക്രോസോഫ്റ്റ് ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.പിരിച്ചുവിടുന്ന മൊത്തം ജീവനക്കാരുടെ എണ്ണം മൈക്രോസോഫ്റ്റിന്റെ മൊത്തം തൊഴിലാളികളുടെ അഞ്ച് ശതമാനത്തിൽ താഴെയാണ്. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന് 2022 ജൂൺ വരെ 221,000 ജീവനക്കാരുണ്ടായിരുന്നു. യുഎസിനു പുറത്തുള്ള 99,000 പേരാണ് ഇതിലുള്ളത്.
ലോകത്തിന്റെ പല ഭാഗങ്ങളും സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നതായും സിഇഒ സത്യ നാദെല്ല പറയുന്നുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ആനുകൂല്യങ്ങളും നാദെല്ല വാഗ്ദാനം ചെയ്യുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാന്നിധ്യത്തെക്കുറിച്ചും പരാമർശിച്ചിരുന്നു.
ഇന്തോനേഷ്യയിലെ സജീവ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു; എങ്ങും ചാരവും പുകയും - വൈറലായി വീഡിയോ
ഗൂഗിളിലെ സെർച്ച് റിസൾട്ട് പേജുകൾ ഇനി വെട്ടി മുറിക്കാം ; കൂട്ടിന് ഗ്രോഗു മതി