269 രൂപയുടെ ആകർഷകമായ പ്ലാനുമായി ജിയോ; ജിയോ സാവൻ ഫ്രീ
പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്ടിവിറ്റിയും മ്യൂസിക് സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ തന്നെ ലഭിക്കും.
മുംബൈ: പുതിയ പ്ലാനുകളുമായി ജിയോ സാവൻ. വരിക്കാർക്കായി ജിയോ സാവൻ പ്രൊ സബ്സ്ക്രിപ്ഷൻ ബൻഡിൽഡ് പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. 269 രൂപ മുതലുള്ള 28 ദിവസത്തെ വാലിഡിറ്റിയോട് കൂടിയ പ്ലാനുകളാണ് ജിയോ നിലവിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്ലാനനുസരിച്ച് ദിവസവും 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് കോളുകളും എസ്എംഎസും ലഭിക്കും.ജിയോ സാവൻ സബ്സ്ക്രിപ്ഷൻ പ്ലാനും ഫ്രീയാണ്.
പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാനാകുമെന്നതാണ് ജിയോ സാവൻ പ്രൊ സബ്സ്ക്രിപ്ഷന്റെ പ്രത്യേകത. കൂടാതെ അൺലിമിറ്റഡ് ജിയോ ട്യൂൺസ്, അൺലിമിറ്റഡ് ഡൗൺലോഡ്, ഉയർന്ന നിലവാരമുള്ള ഓഡിയോ എന്നിവയും ആസ്വദിക്കാനാകും. ഈ ഓഫർ പുതിയതായി ജിയോ സാവൻ ഉപയോഗിക്കുന്നവർക്കും ജിയോയുടെ സേവനങ്ങൾ നിലവിൽ ഉപയോഗിക്കുന്നവർക്കും ലഭിക്കും.
പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്ടിവിറ്റിയും മ്യൂസിക് സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ തന്നെ ലഭിക്കും. 28,56 അല്ലെങ്കിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ 269 , 529 , 739 രൂപകളിൽ ലഭ്യമാണ്. പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ഒരുമിച്ച് ലഭ്യമാകും.
അടുത്തിടെയാണ് വിഐയെ പിന്നിലാക്കി ജിയോ മുന്നിലെത്തിയത്.ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് മാർച്ചിൽ 30.5 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ജിയോയ്ക്ക് ലഭിച്ചു. എന്നാൽ വോഡഫോൺ ഇന്ത്യയ്ക്ക് ഈ മാസം നഷ്ടമായിരിക്കുന്നത് 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെയാണ്.
10.37 ലക്ഷം മൊബൈൽ വരിക്കാരെയാണ് മാർച്ചിൽ എയർടെല്ലിന് ലഭിച്ചത്. രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും എയർടെലുമാണ് മുന്നിൽ നില്ക്കുന്നത്. ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 43.02 കോടിയായി ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ ഇത് 42.71 കോടി ആയിരുന്നു.
ജിയോ സിനിമ കാരണം ഒടുവില്‍ 'ഫ്രീ' തീരുമാനത്തിലേക്ക് ഹോട്ട്സ്റ്റാറും
ബിഎസ്എൻഎല്ലിന് 89,000 കോടി; മൂന്നാമത്തെ പുനരുജ്ജീവന പാക്കേജുമായി കേന്ദ്രസർക്കാർ