ജിയോ ഏറ്റവും വില കുറഞ്ഞ 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു: വിലയും വിവരങ്ങളും ഇങ്ങനെ

നിങ്ങളുടെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്‍റെ സമയത്തേക്ക് ആയിരിക്കും ഈ കുറഞ്ഞ രൂപയുടെ പ്ലാൻ ലഭിക്കുക. 

Jio 5G data plan launched in India: Price and other details

മുംബൈ: റിലയൻസ് ജിയോ 5ജി ഉപയോക്താക്കള്‍ക്ക് വേണ്ടി 61 രൂപയുടെ ഡാറ്റ പ്ലാൻ പ്രഖ്യാപിച്ചു. ജിയോ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പിൽ  5ജി അപ്‌ഗ്രേഡ് എന്ന പുതിയ ഓപ്ഷനില്‍ ഇതിനകം  61 രൂപ ഡാറ്റ വൗച്ചർ പ്ലാൻ ലഭ്യമാകും. ചെറിയ വിലയ്ക്ക് 5ജി സേവനം വേണ്ടവര്‍ ഇ പായ്ക്ക് വാങ്ങാമെന്നാണ് ജിയോ വ്യക്തമാക്കുന്നത്.

239 രൂപയുടെ പ്രീപെയ്ഡ് പ്ലാനോ അതിനു മുകളിലോ ഉള്ള പ്ലാനുകള്‍ ഉപയോഗിക്കുന്ന റിലയൻസ് ജിയോ ഉപഭോക്താക്കൾ ഈ 61 പായ്ക്ക് വാങ്ങേണ്ടതില്ല. ഇതിലും കുറഞ്ഞ വിലയുള്ള പ്ലാൻ ഉള്ള ആളുകൾക്ക് 5G ലഭിക്കില്ലായിരുന്നു. ഇത് പരിഹരിക്കാനാണ് പുതിയ 61 പ്രീപെയ്ഡ് പ്ലാൻ. 5ജി ലഭിക്കുന്ന ഇന്ത്യൻ നഗരങ്ങളിൽ 5ജി  നെറ്റ്‌വർക്ക് ആക്‌സസ് ചെയ്യാൻ അനുവദിക്കുന്ന 61 രൂപയുടെ പ്രീപെയ്ഡ് പാക്കില്‍  6 ജിബി ഡാറ്റയാണ് ലഭിക്കുക.

നിങ്ങളുടെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്‍റെ സമയത്തേക്ക് ആയിരിക്കും 61 രൂപ പ്ലാൻ ലഭിക്കുക. 119 രൂപ, 149 രൂപ, 179 രൂപ, 199 രൂപ അല്ലെങ്കിൽ 209 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്തവര്‍ക്ക് 61 രൂപ പ്ലാന്‍ ചെയ്യാം. 

എന്നാൽ, നിങ്ങൾക്ക് ജിയോ 5ജി വെൽക്കം ഓഫർ ലഭിക്കാത്തവര്‍ക്ക് ഈ 5ജി ഡാറ്റ പ്ലാൻ വാങ്ങിയാലും 5ജി സേവനം ലഭിക്കില്ല. 5ജി സേവനങ്ങൾ ആക്‌സസ് ചെയ്യുന്നതിന് നിങ്ങൾക്ക്  നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ 5ജി അനുയോജ്യമായിരിക്കണം കൂടാതെ ഫോണ്‍ നിർമ്മാതാവിൽ നിന്ന് 5ജി സപ്പോര്‍ട്ട് അപ്‌ഡേറ്റ് ലഭിച്ചിരിക്കണം.

റിലയൻസ് ജിയോയുടെ 5ജി വെല്‍ക്കം ഓഫര്‍ ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിന്‍റെ മൊബൈൽ നെറ്റ്‌വർക്ക് ക്രമീകരണം 5ജി ആയി സെറ്റ് ചെയ്യണം. കമ്പനിയുടെ മൈജിയോ ആപ്പിൽ ഒരാൾക്ക് 5ജി വെല്‍ക്കം ഓഫര്‍ ഉണ്ടോയെന്ന് പരിശോധിക്കാം. 

5ജിക്കായി കൈകോർത്ത് മോട്ടറോളയും റിലയൻസും ജിയോയും

അമേരിക്കയിലെ മുഴുവൻ വിമാന സർവീസും നിർത്തിവെച്ചു

Latest Videos
Follow Us:
Download App:
  • android
  • ios