രാത്രി 10-ന് ശേഷം ഇന്ത്യക്കാര്‍ക്ക് പോപ്പ് കോണ്‍ വേണം; ഈ വര്‍ഷം സ്വിഗ്ഗി കണ്ടെത്തിയ രസകരമായ കാര്യങ്ങള്‍.!
രാത്രി 10-ന് ശേഷം 22 ലക്ഷത്തിലധികം ഓർഡറുകൾ പോപ്‌കോണിന് വേണ്ടി ഉണ്ടായിട്ടുണ്ട്. അതേസമയം 2022ൽ 27 ലക്ഷം തവണ ഓർഡർ ചെയ്ത ഗുലാബ് ജാമുൻ പ്രിയപ്പെട്ട പലഹാരമായി മാറി.
ദില്ലി: ഭക്ഷണ വിതരണ ആപ്പുകള്‍ ഇന്ന് ജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ്. എല്ലാ വർഷവും ഫുഡ് അഗ്രഗേറ്റർ ആപ്ലിക്കേഷനുകളിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെടുന്ന നിരവധി പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഏത് എന്ന് വെളിപ്പെടുത്താറുണ്ട്. സ്വിഗ്ഗിയുടെ 2022ലെ വാർഷിക ട്രെൻഡ് റിപ്പോർട്ടിന്റെ ഏഴാം പതിപ്പ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്.
വീണ്ടും ബിരിയാണി തന്നെയാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണയിനം. റിപ്പോർട്ട് അനുസരിച്ച് തുടർച്ചയായി ഏഴാം വർഷവും ആപ്പിൽ ഏറ്റവുമധികം ഓർഡർ ചെയ്ത വിഭവം ചിക്കൻ ബിരിയാണിയാണ്. " ഇന്ത്യക്കാര്‍ സ്വിഗ്ഗിയിലൂടെ ഒരു മിനിറ്റിൽ 137 ബിരിയാണികൾ ഓർഡർ ചെയ്യുന്നു' സ്വിഗ്ഗി റിപ്പോര്‍ട്ട് പറയുന്നു. അതായത് ഒരപ സെക്കൻഡിൽ 2.28 ബിരിയാണി.
ചിക്കൻ ബിരിയാണിക്ക് ശേഷം സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത അഞ്ച് ഇനങ്ങൾ മസാല ദോശ, ചിക്കൻ ഫ്രൈഡ് റൈസ്, പനീർ ബട്ടർ മസാല, ബട്ടർ നാൻ എന്നിവയാണ്. സുഷി, മെക്‌സിക്കൻ ബൗളുകൾ, കൊറിയൻ റാമെൻ, ഇറ്റാലിയൻ പാസ്ത തുടങ്ങിയ വിഭവങ്ങളും എക്കാലത്തെയും പ്രിയപ്പെട്ട പിസ്സയും ഓർഡർ ചെയ്തതിനാൽ ഇന്ത്യൻ ഭക്ഷണപ്രിയരുടെ മനസ്സിൽ അന്താരാഷ്ട്ര രുചികളും ഉണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രാത്രി 10-ന് ശേഷം 22 ലക്ഷത്തിലധികം ഓർഡറുകൾ പോപ്‌കോണിന് വേണ്ടി ഉണ്ടായിട്ടുണ്ട്. അതേസമയം 2022ൽ 27 ലക്ഷം തവണ ഓർഡർ ചെയ്ത ഗുലാബ് ജാമുൻ പ്രിയപ്പെട്ട പലഹാരമായി മാറി.
ഇന്ത്യക്കാർക്ക് സ്വദേശി ഭക്ഷണത്തോടാണ് കൂടുതല്‍ താല്‍പ്പര്യമെന്ന് ലഘുഭക്ഷണ ഓഡറുകള്‍ സൂചിപ്പിക്കുന്നു. സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്ത ലഘുഭക്ഷണങ്ങള്‍ സമൂസ. പാവ് ഭാജി, ഫ്രഞ്ച് ഫ്രൈകൾ, ബ്രെഡ്‌സ്റ്റിക്കുകൾ, ഫ്രൈഡ് വിംഗ്സ് എന്നിവയായിരുന്നു.
ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോമിൽ ഉപയോക്താക്കൾ ഓർഗാനിക് പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നതിനൊപ്പം വൃത്തിയുള്ള ഭക്ഷണം ഓഡര്‍ ചെയ്യുന്നതായി സ്വിഗ്ഗി പറയുന്നു. 50 ലക്ഷത്തിലധികം കിലോഗ്രാം ജൈവ പഴങ്ങളും പച്ചക്കറികളും ആപ്പിൽ വിറ്റു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരിൽ ഭൂരിഭാഗവും ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നാണ്.
സൊമാറ്റോയുടെ സഹസ്ഥാപകൻ പുറത്തേക്ക്; മോഹിത് ഗുപ്ത രാജിവെച്ചു