കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി സൂര്യ മേനോൻ; ശ്രദ്ധനേടി ബ്രൈഡൽ ഫോട്ടോഷൂട്ട്
കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയാണ് സൂര്യ.
ബിഗ് ബോസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് സൂര്യ ജെ മേനോൻ. കേരളത്തിലെ ആദ്യ വനിതാ ഡിജെയും അഭിനേത്രിയും നർത്തകിയും മോഡലുമൊക്കെയായ സൂര്യ ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ്. ബിഗ് ബോസിന് ശേഷം വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും ട്രോളുകളും സൂര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് സൂര്യ. അഭിനയവും മോഡലിങ്ങുമൊക്കെയായി മുന്നോട്ട് പോവുകയാണ് താരമിപ്പോൾ. താരത്തിന്റെ വിവിധങ്ങളായ ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പട്ടുസാരിയിൽ സുന്ദരിയായിരിക്കുകയാണ് സൂര്യ.
ബ്രൈഡൽ ഷൂട്ടാണ് സൂര്യ നടത്തിയിരിക്കുന്നത്. ഗോൾഡനും വയലറ്റും കോമ്പിനേഷൻ ആണ് സാരിയിൽ നൽകിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള ലുക്കും സ്റ്റൈലുമാണ് വെഡിങ് ഫോട്ടോഗ്രഫിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മുല്ലപ്പൂവും നീളൻ മുടിയുമെല്ലാം ചിത്രങ്ങൾക്ക് ഭംഗി കൂട്ടുന്നുണ്ട്.
വിവാഹം ആഘോഷമാക്കി നടൻ ഷിയാസ് കരീം; ഗംഭീരമാക്കി സുഹൃത്തുക്കളും കുടുംബവും
ബിഗ് ബോസിന് ശേഷം നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചുമുള്ള സൂര്യയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങൾ ആ 94 ദിവസം കൊണ്ട് ഞാൻ അനുഭവിച്ചു കഴിഞ്ഞുവെന്ന് സൂര്യ പറയുന്നു. കുറേക്കാലം ഡിപ്രഷനിൽ ആയി പോയെന്നും ഹേറ്റേഴ്സ് തനിക്ക് തിരിച്ചുവരാനുള്ള ഊർജ്ജം തന്നെന്നും സൂര്യ പറഞ്ഞിരുന്നു. പ്രേക്ഷകർ പലരും വിചാരിച്ചത് താൻ മറ്റൊരു മുഖംമൂടി ധരിച്ച്, ഒരുനാടൻ പെൺകുട്ടിയായി ഇറങ്ങിയിരിക്കുകയാണെന്നാണ്. പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് ശരിക്കും താൻ ഇങ്ങനെ തന്നെയാണെന്ന് കുറച്ചു പേർക്ക് മനസിലാകുന്നത്. അങ്ങനെ ചിലർ വന്ന് സോറി പറഞ്ഞുവെന്നും സൂര്യ പറഞ്ഞിരുന്നു.
തന്നെ അപമാനിച്ച ഒരുപാട് ഹേറ്റേഴ്സ് ഉണ്ട്. എനിക്ക് വേണമെങ്കിൽ തളർന്നു നിൽക്കാമായിരുന്നു. ഒന്നും ചെയ്യാതെ, ബെഡ്റൂമിന്റെ ഒരു കോണിൽ ഒതുങ്ങാമായിരുന്നു. പക്ഷേ തനിക്ക് അവരോട് ഒരുതരം വാശിയായിരുന്നു. ആ വാശിയാണിപ്പോൾ സ്ക്രിപ്റ്റിലേക്കും പുതിയ സിനിമകളിലേക്കും തന്നെ കൊണ്ടെത്തിച്ചതെന്നും സൂര്യ വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം